ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
2019 ഡിസംബർ മാസത്തിൽ ചൈനയിലെ ബുഹാൻ എന്ന പ്രദേശത്താണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകം മുഴുവനും പടർന്ന് പിടിച്ചിരിക്കുകയാണ്. ലോക ആരോഗ്യ സംഘടന ഇതിനെ കൊവിഡ് 19 എന്ന് പുനർനാമകരണം ചെയ്യുകയും പിന്നീട് മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലും ഈ മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് നമ്മുടെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊവിഡ് സമൂഹംവ്യാപനം തടയുന്നതിനായി നമ്മുടെ കേന്ദ്രസർക്കാർ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളസർക്കാരും ഈ മഹാമാരിയെ തുരത്തുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും രോഗസാധ്യതയുളളവരെ ഒറ്റയ്ക്ക് താമസിപ്പിച്ചും ഈ രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു. ഈ മഹത് കാര്യത്തിനായി രാപ്പകൽ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരേയും പോലീസുകാരേയും സന്നദ്ധ പ്രവർത്തകരേയും സർവ്വോപരി രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരേയും നേഴ്സുമാരേയും മറ്റു ജീവനക്കാരേയും നമുക്ക് ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കാം. കേന്ദ്ര സർക്കാരും കേരളസർക്കാരും ആരോഗ്യവകുപ്പും നമുക്കു നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഈ മഹാമാരിയെ നമ്മൾ തുരത്തുകതന്നെ ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം