ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/വൃത്തി ആരോഗ്യത്തിന് ആധാരം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി ആരോഗ്യത്തിന് ആധാരം


നാലാംക്ലാസ് വിദ്യാർത്ഥിയാണ് രാഹുൽ.അവൻ പഠനത്തിലും വൃത്തിയിലും മറ്റു കാര്യങ്ങളിലും വളരെ ശ്രദ്ധ പുലർത്തിയിരുന്നു. അവൻ എല്ലാ അധ്യാപകർക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു .എന്നാൽ അവന്റെ കൂട്ടുകാരനായ അഞ്ജുവിന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലായിരുന്നു .വൃത്തിഹീനമായ സ്ഥലങ്ങളിൽ കളിക്കുകയും കുളിക്കാതെ സ്കൂളിലേക്ക് വരുന്നതും അവരുടെ പതിവായിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം അഞ്ചു തലകറങ്ങി വീണു .അധ്യാപകർ പ്രാഥമിക ശുശ്രൂഷകൾ നൽകി വീട്ടിലേക്ക് അയച്ചു .ആസ്പത്രിയിലേക്ക് കൊണ്ടു പോകാൻ അച്ഛനമ്മമാരോട് പറയുകയും ചെയ്തു .അടുത്ത ദിവസം അഞ്ചു സ്കൂളിലേക്ക് വന്നു .അവൻ കൂട്ടുകാരോടൊത്ത് കളിക്കുകയും അവരുടെ അടുത്ത് ഇരിക്കുകയും ചെയ്തു. രാഹുലിന്റെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു .അഞ്ജുവിന് പനി ഉള്ളത് രാഹുൽ ശ്രദ്ധിച്ചു .എങ്കിലും അഞ്ചു സ്കൂളിലേക്ക് വന്നുകൊണ്ടിരുന്നു . രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് രാഹുലിന് പനി ഉള്ളത് അമ്മ ശ്രദ്ധിച്ചത് .അമ്മ അവനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു .പനി ഭേദമാവുന്നത് വരെ സ്കൂളിലേക്ക് പോവണ്ട എന്നും അഞ്ചു അങ്ങനെ അല്ലാത്തത് കൊണ്ടാണ് നിനക്ക് അസുഖം വന്നത് എന്നും അമ്മ പറഞ്ഞു .രാഹുൽ അതനുസരിച്ചു . രാഹുലിന്റെ അസുഖം ഭേദമായപ്പോൾ അവൻ സ്കൂളിലേക്ക് പോയി .അപ്പോൾ അവന്റെ ടീച്ചർ കുട്ടികളോട് പറഞ്ഞു രാഹുൽ നമുക്ക് മാതൃകയാണ് .നമുക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്ക് എത്താതെ നോക്കുന്നത് നമ്മുടെ കടമയാണ് .അതുപോലെതന്നെ നമ്മൾ എപ്പോഴും വൃത്തിയോടെയിരിക്കണം. ഇതുകേട്ടപ്പോൾ രാഹുലിന് സന്തോഷമായി .

അസ് ലഹ . A. M
മൂന്നാം ക്ലാസ് [[|ജി.എൽ.പി.എസ്.രാമൻകുളം]]
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ