ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ വല്ലാത്തൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വല്ലാത്തൊരു കാലം      

ഉമ്മാ, ഇന്നും കഞ്ഞിയാണോ, അതെ മോളെ, എനിക്ക് വേണ്ട, ഇന്നലെ കഞ്ഞി, ഇന്നും കഞ്ഞി, എന്നും കഞ്ഞി എന്താ ഇത്, മോളെ മൊളിപ്പിത് കുടിക്ക്, നാളെ നമ്മൾക്ക് ചോറും സാമ്പാറും ഒക്കെ ഉണ്ടാക്കലോ, ഉമ്മ വെറുതെ പറയുന്നതല്ലേ, അല്ല മോളെ. എങ്കിൽ സത്യം ചെയ്യ്, സത്യം തെറ്റിച്ചാൽ കണ്ണു പൊട്ടും, പിന്നുമ്മക്കൊരിക്കലും കണ്ണു കാണില്ല , അങ്ങനെ പറയരുത് മോളെ,, എന്തെ ഉമ്മ കള്ളം പറയുന്നതാണപ്പോൾ, എനിക്ക് ഭക്ഷണം വേണ്ട, മോളേ, മോക്ക് അറിയോ, മോൾടെ ബാപ്പ ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങളായി, ബാപ്പക്ക് വേണ്ടാതോണ്ടായിരിക്കും, അല്ല മോളെ, ഭക്ഷണം കിട്ടാത്തത് കൊണ്ട, അതെന്താ ഉമ്മാ, നിനക്ക് അറിയില്ലേ, കൊറോണ കാരണം എല്ലാരും ദുരിതത്തിലായത്‌,, ആ അത് കൊണ്ട്?, അത്കൊണ്ട് ആരുടേയും കയ്യിൽ പൈസയോ ഒന്നും ഇല്ല, എല്ലാരും കഷ്ട്ടപ്പാടിലാ, പലർക്കും കഞ്ഞി പോലു മില്ല, ഉമ്മ ബാപ്പയോട് പൈസ അയക്കാൻ പറ, മോളെ, മോൾക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ലേ, പണിയില്ലാതെ കൂലി യില്ലാതെ, പുറത്തിറങ്ങാൻ കഴിയാതെ ബാപ്പ എന്ത് ചെയ്യും? ഉമ്മാ എന്തിനാ കരയുന്നെ? ഒന്നുല്ല മോളെ, ഉമ്മ കരയണ്ട,ഉമ്മ ഉണ്ടാക്കുന്ന കഞ്ഞിക്കു ഭയങ്കര രുചി യാ, ഞാൻ കുടിക്കട്ടെ, മോളെ വരുന്ന പെരുന്നാക്ക് ഇറച്ചിയും മീനും ഒക്കെ വാങ്ങണം നമുക്ക്, ഞാൻ എത്രയും പെട്ടന്ന് ഈ ദുരിതം ഒക്കെ മാറാൻ പ്രാർത്ഥിക്കാം, കുട്ടികളുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് കേൾക്കും, ബാപ്പ പെട്ടന്ന് തന്നെ നാട്ടിലേക്ക് വരികയും ചെയ്യും,അപ്പോൾ നമ്മൾക്ക് പാടത്തും പറമ്പ ത്തും ഓടി കളിക്കാനും പറ്റും അല്ലെ ഉമ്മാ

ഇസ ഫാത്തിമ
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ