ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭയങ്കരനെ
തകർന്നിടില്ല നാം ഒത്തു ചേർന്നിടും
നാട്ടിൽ നിന്നീ വിപത്തകന്നിടും വരെ
കൈകൾ രണ്ടും സോപ്പ് കൊണ്ടു കഴുകുമെന്നും നാം
ചുമച്ചിടുമ്പോഴും തുവാല കൊണ്ട് മുഖം മറച്ചിടും നാം..
പൊതുസ്ഥലങ്ങളിലൊത്തുചേരൽ കുറച്ചിടും ഇനി നാം ....
അന്യ ദേശത്ത് നിന്ന് വന്നുവെന്നാൽ മറച്ചുവെക്കില്ല നാം....
രോഗലക്ഷണം കണ്ടുവെന്നാൽ ദിശയിൽ വിളിച്ചിടേണം നാം..
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം