അന്നേ കാലത്ത് ഇക്കരെ നാട്ടിൽ
പുത്തുലഞ്ഞൊരു തേൻമാവ്
തേൻമാവിലെ മാമ്പഴങ്ങൾ
തേനൂറും തൻ രുചിയാണ്
തേൻമാവിൻ കൊമ്പത്തൊരു
പൊന്നൂഞ്ഞാലുണ്ടല്ലോ
കിളികൾ കൂട്ടിയ കൂടുകളും
ഒത്തിരി ഒത്തിരി ഉണ്ടല്ലോ
ഉച്ചവെയിലിന്നാശ്വാസമായും
വീടിനൈശ്വര്യമായും
തേനൂറും തൻ മാമ്പഴമേകുവാൻ
നിൽക്കണമേ എന്നെന്നും