ജി എൽ പി എസ് മണിയറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ പതിനൊന്നാം വാർഡിൽ മണിയറ ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് മണിയറ ഗവ. എൽ പി സ്കൂൾ. ഒരു കൂട്ടം വിജ്ഞാനദാഹികളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെയും ഇച്ഛാശക്തിയുടെ ഫലമായി 1955- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

മണിയറയുടെ വിദ്യാഭ്യാസ സാംസ്ക്കാരിക മുന്നേറ്റത്തിന് ഊർജം നൽകുവാൻ ഈ വിദ്യാലയത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പിന്റെ കരുത്തുമായി വന്ന് ഈ വിദ്യാലയത്തെ എന്നും സംരക്ഷിച്ചിട്ടുണ്ട് ഇവിടുത്തെ നാട്ടുകാർ.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭയുടെയും സർവ്വശിക്ഷാ അഭിയാന്റെയും ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനവർഷത്തിൽ 70 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മണിയറ/ചരിത്രം&oldid=1717177" എന്ന താളിൽനിന്ന് ശേഖരിച്ചത്