ജി എൽ പി എസ് മടക്കിമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മടക്കിമല എന്ന പേരിൽ നിന്നു തന്നെ ഈ സ്ഥലത്തിന് മലയുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നു. 'മലമടക്കുകൾക്കിടയിലുള്ള ഇടം' എന്നത് ലോപിച്ചാണ് മടക്കിമല എന്ന പേര് ലഭിച്ചതെന്നാണ് പ്രദേശവാസികളായ മുതിർന്ന പൗരന്മാർ അഭിപ്രായപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് ഈ പ്രദേശത്തിൻറെ കിടപ്പ്. മുരണിക്കരക്കുന്ന്, തെറ്റുപാടിക്കുന്ന്, മലന്തോട്ടം എന്നീ ഉയർന്ന ഭൂഭാഗങ്ങൾ തല ഉയർത്തി നിൽക്കുന്ന പ്രദേശമാണ് ഇവിടം.

ജനവാസം നന്നേ കുറവുള്ള മേഖലയായിരുന്നു മടക്കിമല. വന്യമൃഗങ്ങൾ ധാരാളം വിഹരിക്കുന്ന സ്ഥലം കൂടിയായിരുന്നു ഇവിടം. രണ്ട്,മൂന്ന് വ്യക്തികൾക്ക് ഉണ്ടായിരുന്ന വലിയ തോട്ടങ്ങളിലെ കൂലിവേലയായിരുന്നു ഇവിടുത്തെ ജനങ്ങളുടെ ജീവിതോപാധി. മുരണിക്കര, പരിയാരം, മലന്തോട്ടം എന്നിവിടങ്ങളിലെ ആളുകളെല്ലാം മടക്കിമലയിലെ തോട്ടങ്ങളിലാണ് കൂലിവേലയ്ക്ക് വന്നിരുന്നത്. ഇത്തരത്തിൽ  ധാരാളം  ആളുകൾ  മടക്കി യേ  ആശ്രയിച്ചതിനാൽ 10 ഹോട്ടൽ, 10 മലഞ്ചരക്ക് കട ,തുണിക്കടകൾ  എന്നിവ കൊണ്ടെല്ലാം സമ്പന്നമായിരുന്നു  മടക്കി അങ്ങാടി. പണിക്ക്  വരുന്നവരെല്ലാം ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചിരുന്നതിനാൽ ഈ മേഖല നന്നായി വികസിച്ചിരുന്നു . സാധാരണക്കാർക്ക് എല്ലാം സഹായകമായിട്ട് മടക്കിമലയിലെ സർവീസ് സഹകരണ ബാങ്ക്  അന്നും സജീവമായിരുന്നു . സാധനങ്ങൾ വാങ്ങുന്നതിനോ  മറ്റ് ആവശ്യങ്ങൾക്കോ  മറ്റൊരു അങ്ങാടിയെ ആശ്രയിക്കേണ്ട അവസ്ഥ മടക്കിയിലെ ആളുകൾക്ക് ഉണ്ടായിരുന്നില്ല .