തിരയുന്നു ഞാനാ കൊമ്പിലിരുന്നൊരു
കിളികളുടെ കിന്നരി പാട്ടുകേൾക്കാൻ
തിരയുന്നു എന്നിലെ ബാല്യങ്ങളോർ-
മിക്കുവാൻ എത്തിനിക്കുന്നിതാ നിൻ തണലിൽ
വീണ്ടുമാച്ചില്ലയിൽ ചാഞ്ഞിലഞ്ഞാടുവാൻ
വീണ്ടുമൊരു പൈതലായെത്തിടാം ഞാൻ
നിൻ നാദം കേട്ടുണരുന്നൊരുപൂവായി
ഞാനും എത്തിടാം ആ ചില്ലമേൽ.