ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/എവിടെയെൻ പുഴകൾ .....?

Schoolwiki സംരംഭത്തിൽ നിന്ന്
എവിടെയെൻ പുഴകൾ .....?


കാടും പുഴയും പൂക്കളും കിളികളും
ചേർന്നൊരീ പ്രകൃതിതൻ വീട്
അതിരുകളില്ലാതെ അറിവിന്റെ
ഖനികൾ ഈ വീടിനുള്ളിലായുണ്ട്
കനിവതില്ലാതെ നാം കൊന്നുതിന്നുന്നു
ഈ അറിവിന്റെ അക്ഷയഖനികളെ
എവിടെ എൻ പുഴകൾ
എവിടെ എൻ പൂക്കൾ
എവിടെ എൻ കാറ്റിന്റെ മർമ്മരം
വാണിഭതെരുവിൽ നാം
വിലപേശി വാങ്ങണം വായുവും-
വെള്ളവും അറിവുകളും
ഇവിടെ ഒരു ചോദ്യം
എവിടെ എൻ പുഴകൾ
എവിടെ എൻ പൂക്കൾ
എവിടെ എൻ കാറ്റിന്റെമർമ്മരം .


 

പ്രാർത്ഥന .ജി .കൃഷ്ണൻ
3 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത