ജി എൽ പി എസ് പാക്കം/ചരിത്രം/ശ്രീ രാജയ്യൻമാസ്റ്റർ
1957 മുതലുള്ള സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സ്കൂളിന്റെ സാരഥികളായ അധ്യാപകർ,പേടിച്ചുപോയി വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നിന്നും വിദ്യാലയത്തിന് വേണ്ടി സേവനം ചെയ്തവർ,നാട്ടുകാർ,വിവിധ സംഘടനകൾ,ക്ലബ്ബുകൾ എന്നിങ്ങനെ ഒട്ടേറെ പേർ കടന്നുവരും.
ഓലഷെഡിൽ നിന്നും ആസ്ബറ്റോസ് ഷീറ്റുമേഞ്ഞ കെട്ടിടത്തിലേക്ക് സ്കൂൾ മാറുമ്പോഴും ഇല്ലായ്മകളോട് പടപൊരുതി അക്ഷരവെളിച്ചം തേടിയിറങ്ങിയ പഴയതലമുറക്ക് ഒത്തിരിയേറെ പറയാനുണ്ടായിരുന്നു.1964നു ശേഷം കേരളത്തിലെ മറ്റുജില്ലകളിൽ നിന്നും അധ്യാപകരായി ഇവിടെയെത്തിയവർ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥകണ്ട് പേടിച്ചോടിയില്ല മറിച്ചു പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിച്ചു ഇവിടുത്തെ ഒരാളായി മാറുകയാണുണ്ടായത്.അങ്ങനെ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ശ്രീ ബി രാജയ്യൻ മാസ്റ്റർ 1991 മാർച്ചുമാസത്തിലാണ് ഈ വിദ്യാലയത്തിൽ നിന്നുംവിരമിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ നിന്നുമിവിടെ ജോലിയിൽ പ്രവേശിച്ചു ദീർഘകാലം അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു.വൈത്തിരി സുബ്ട്രഷറിയിൽ പോയി ശമ്പളവും ഗ്രാന്റുകളും മാറിയിരുന്ന കാലം.പലപ്പോഴും വിദ്യാലയം ഏകാധ്യാപക വിദ്യാലയമായി മാറിയിരുന്നു.വനത്തിനുള്ളിലെ വിദ്യാലയത്തിലെ സേവനം പലരും ഇടയ്ക്കു വച്ച് സ്ഥലംമാറ്റം വാങ്ങിപോയപ്പോഴും പ്രതികൂലസാഹചര്യങ്ങളോട് പൊരുതി ഈ നാട്ടിൽ തന്നെ താമസിച്ചു ഇവിടെ തന്നെ സേവനം ചെയ്യാൻ ശ്രീ രാജയ്യൻ മാസ്റ്റർ തയ്യാറായി.