ജി എൽ പി എസ് പാക്കം/ചരിത്രം/ഉരാളിമാർ
ഊരാളി
പാക്കം പ്രദേശത്തെ ഏറ്റവും കുറഞ്ഞ അംഗങ്ങളുള്ള ഗോത്രസമൂഹമാണ് ഊരാളികൾ.ലിപിയില്ലാത്ത തുളു ഭാഷയോട് സാമ്യമുള്ള ഭാഷയാണ് ഇവർ സംസാരിക്കുന്നത്.കുട്ടനെയ്‌ത്തു,കൊല്ലപ്പണി,മൺകലനിർമ്മാണം എന്നീ തൊഴിലുകളിൽ വൈദഗ്ധ്യം ഉള്ളവരായിരുന്നു ഇക്കൂട്ടർ.ഇവരുടെ അംഗസംഖ്യ കുറഞ്ഞുകുറഞ്ഞു വരുന്നതായികാണപെടുന്നു പാക്കത്തെ ഉച്ചാലാഘോഷത്തിന്റെ പ്രധാന പൊലിമ ഊരാളി വിഭാഗത്തിന്റെ ചവിട്ടുകളിയാണ്.തുടിക്കും കുഴലിനുമൊപ്പം പ്രത്യേക തരത്തിൽ താളം ചവിട്ടുന്ന കളി കാണേണ്ടത് തന്നെയാണ്.കൃത്യമായ ഗോത്രാചാരങ്ങളും ആഹാരരീതികളും ഈ വിഭാഗത്തിനുണ്ട്.മറ്റു പ്രദേശങ്ങളിലുള്ള ഊരാളി വിഭാഗങ്ങളുമായി ഇവർ അടുത്തിടപഴകിവരുന്നു.