പൊരുതിടും നാം പൊരുതിടും
കൊറോണക്കെതിരെ പൊരുതിടും
കൈ കഴുകി കാൽ കഴുകി
വ്യക്തി ശുചിത്വം പാലിച്ചും
മാസ്ക് ധരിച്ചും പൊരുതിടും
ജനസമ്പർക്കം കൂടാതെ
കൂട്ടം കൂടി നടക്കാതെ
വീട്ടീലിരുന്നു നമ്മൾക്ക്
ലോക്ക്ഡൗണിനെ സ്നേഹിക്കാം
പ്രളയവും നിപ്പയും വന്നപ്പോൾ
പ്രതിരോധിച്ചതു പോലെ നാം
കൊറോണ തൻ കണ്ണി മുറിച്ചീ
ഭൂമിയിൽ നിന്നും ഓടിക്കാം