2024 2025 അധ്യയന വർഷത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ വൈവിദ്യോദ്യാന പരിപാലനം നടക്കുന്നു. ഹെൽത്ത് ക്ളബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാചകളിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ ക്വിസ് മത്സരങ്ങൾ , ദിനാചരണങ്ങൾ , എന്നിവ നടത്തുന്നു.കുട്ടികളിൽ പൊതുവിജ്ഞാനത്തിനു പ്രാധാന്യം നൽകുന്ന വിജ്ഞാനപ്പെട്ടി പ്രതിമാസ ക്വിസ് പരിപാടി നടത്തുന്നു.

മികച്ച രീതിയിൽ എൽ.എസ്.എസ്.പരിശീലനം നടത്തുന്നു. അതിന്റെ ശ്രമഫലമായി മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും സ്കൂളിന് 4 എൽ.എസ്.എസ്.നേടാനായത് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.ഒരു അധ്യയന വർഷത്തിൽ കുട്ടികൾ നേടുന്ന മുഴുവൻ അക്കാദമികശേഷികളും പൊതു സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്ന പഠനോത്സവം നടത്തി.

പഠനത്തോടൊപ്പം കുട്ടികളിലെ കലാ-കായിക പ്രവർത്തി പരിചയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്നു.ഉപജില്ലാ മേളകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആയിട്ടുണ്ട്.