ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

അമ്മു അച്ഛനോടും അമ്മയോടും ഒപ്പം പട്ടണത്തിലെ വീട്ടിൽ നിന്നും ഗ്രാമത്തിലുള്ള കുടുംബ വീട്ടിലേക്കു പെട്ടന്ന് പോകേണ്ടി വന്നു । അപ്പൂപ്പന് പെട്ടന്ന് എന്തോ അസുഖം വന്നു । അതാണ് കാര്യം നാളെ സ്കൂൾ ഇല്ലാത്തതു നല്ല കാര്യം।നേരം ഒരുപാടു വൈകിയാണ് അവർ തറവാട്ടിൽ എത്തിയത് । നല്ല ഷീണം കാരണം അവൾ വന്ന പാടെ ഉറങ്ങി । രാവിലെ ഏറെ വൈകിയാണ് അവൾ ഉണർന്നത് ।അമ്മു ജനാല തുറന്നു മുറ്റത്തെ പ്ലാവ് മരത്തിലിരുന്നു ഒരു കാക്ക കരയുന്നു ।അവൾ എഴുന്നേറ്റു അടുക്കളയിലെത്തി ।അമ്മയും അമ്മൂമ്മയും രാവിലത്തെ ആഹാരം ഉണ്ടാക്കുന്നു തന്റെ വീട്ടിലെ അടുക്കളയിലുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെ ഇല്ല ।എന്നിട്ടും അമ്മൂമ്മ വളരെ വേഗം അടുക്കൽ ജോലികൾ തീർക്കുന്നു ।അമ്മുവിന് അതിശയം തോന്നി ।

പല്ലു തേപ്പും കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും 'അമ്മ ആഹാരം എടുത്തു വച്ച് ।ഇഡ്ഡലിയും ചമ്മന്തിയും । എന്തൊരു രുചി । അമ്മു മനസ്സിൽ പറഞ്ഞു ।ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛന് ആരുടെയോ ഫോൺ വന്നു । എന്താ കാര്യം । 'അമ്മ തിരക്കി ।നാട്ടിൽ കൊറോണ പടർന്നു പിടിക്കുകയല്ലേ ।സ്കൂളുകൾക്കും ഓഫീസുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു ।ആരും പുറത്തിറങ്ങരുത് എന്നാണ് പറയുന്നത് ।രോഗം പകരുമത്രെ । അമ്മുവിന് വിഷമമായി ।

കുറച്ചുസമയം പറമ്പിലൂടെ നടക്കാമെന്നു കരുതി അമ്മു പുറത്തേക്കു ഇറങ്ങി । പറമ്പിലെ മാവിൽ നിറയെ മാങ്ങകൾ ।കുറച്ചു മാങ്ങകൾ താഴെ വീണു കിടക്കുന്നു ,അത് പെറുക്കി എടുക്കാനായി അപ്പുറത്തെ വീട്ടിലെ കുട്ടികൾ ഓടിയെത്തി ।അമ്മുവിനെ നോക്കി അവർ കൈകൾ വീശി । അവൾ തിരിച്ചും ।"ആഹാ അമ്മുക്കുട്ടി ഇവിടെ വന്നു നിൽക്കുകയായിരുന്നോ ।അമ്മൂമ്മയുടെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി । പട്ടണത്തിലേക്കു ഉടനെ തിരിച്ചു പോകാൻ സാധിക്കാത്തതിന് മോൾക്ക് സങ്കടം ഉണ്ടല്ലേ ? സാരമില്ല കുറച്ചു ദിവസം കഴിയുമ്പം എല്ലാം ശരിയാകും । അമ്മൂമ്മ എന്ത് ചെയ്യാൻ പോകുകയാ അവൾ ചോദിച്ചു । ഒരു ചക്ക ഇടാൻ പോകുന്നു।പട്ടണത്തിൽ ഇതൊന്നും കിട്ടുകയില്ലല്ലോ ।അമ്മു അമ്മൂമ്മയോടൊപ്പം പോയി വൈകുന്നേരത്തെ ചായയോടൊപ്പം ചക്കയപ്പവും ഉണ്ടായിരുന്നു ।അമ്മൂമ്മ ഉണ്ടാക്കിയ ആഹാരത്തിനു ഒരു പ്രതെയ്ക രുചി। അമ്മയ്ക്കും ഇതുപോലെ ഓരോന്ന് ഉണ്ടാക്കാൻ വയ്യേ ? അവൾ അമ്മയോട് ചോദിച്ചു ।അതിനു നിനക്ക് ഇതൊന്നും ഇഷ്ടമല്ലലോ ? പിസ്സയും ബർഗറും മതിയല്ലോ ।മാത്രമല്ല ഇതൊക്കെ പട്ടണത്തിൽ എത്തുമ്പോൾ മായം ചേർന്നല്ലേ വരുന്നത് ।

അമ്മുവിന് ഒറ്റ ദിവസം കൊണ്ട് അമ്മയുടെ വീട് ഇഷ്ടമായി ।പറമ്പിലെല്ലാം ചെറിയ ചെറിയ കൃഷികൾ । ശുദ്ധമായ കാറ്റു । എന്തുകൊണ്ടും നല്ലത് ഗ്രാമത്തിലെ താമസം തന്നെയാണ് । അച്ഛനോട് പറഞ്ഞു അടുത്ത വര്ഷം എന്നെ ഇവിടുത്തെ സ്‌കൂളിൽ ചേർക്കാൻ പറയണം ।ഒന്നുമില്ലേലും അല്പം ശുദ്ധ വായു ശ്വസിക്കാമല്ലോ । ഒരു കൊറോണവന്നത് കൊണ്ട് എനിക്ക് ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചു ।ഇനിയും ഒരുപാടു കാര്യങ്ങൾ കാണാനും കേൾക്കാനും ഉണ്ടെന്നു അമ്മുമ്മ പറഞ്ഞു । നാളെ എല്ലായിടവും കാണാൻ പോകണം അവൾ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു ।

അളകനന്ദ R
3 B ജി. എൽ. പി. എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ