ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന

കാണാൻ നല്ല കണിക്കൊന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
മേടപ്പുലരി വരുന്നല്ലോ
പാടി വിഷുക്കിളി വന്നല്ലോ
കുഞ്ഞനണ്ണാനേ നീയും വാ
കാലത്തേ കണി കാണാൻ വാ
മാടത്തേ നീയെത്തേണം
മാമ്പഴമാണേ കൈനീട്ടം
ചില്ലകുലുക്കുമിളം കാറ്റേ
നല്ലൊരു താലമൊരുക്കിത്താ
വേണ്ടപ്പെട്ടവരെല്ലാരേം
വീടെത്തിക്കും വിഷുവേ വാ

ആർജിത്ത്കൃഷ്ണ
3 A ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത