ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.

 1924 മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948 കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി.
2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു.

2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റർ ടോയ്ലറ്റും 2019 സ്കൂളിന് ലഭിച്ചു 2009 എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റ് നിർമ്മിച്ചു ശിശു സൗഹാ അന്തരീക്ഷം ഒരുക്കുന്നതിനായി അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമരു ചിത്രം വരച്ച മനോഹരമായ പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർക്ക് നിർമ്മിച്ചു നൽകി രക്ഷിതാക്കളുടെ നാട്ടുകാരുടെയും സഹകരണത്തോടെ സൈഡിൽ കൂടി നടപ്പാതയും ഒരുക്കി മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജിൻ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ച മനോഹരമായ വിവിധ മേഖലകളിൽ ഗീതമേളകളിൽ മികച്ച പ്രകടന കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിലെ കഴിഞ്ഞിട്ടുണ്ട് ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം