ജി എൽ പി എസ് കണിച്ചനല്ലൂർ/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ

മാർച്ച്‌ 10-ന് ക്ലാസ്സിൽ ഞാൻ എത്തിയപ്പോൾ ടീച്ചർ പറഞ്ഞു നാളെ മുതൽ ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതല്ല എന്ന് അത്കേട്ടപ്പോൾ എല്ലാകുട്ടികളെയും പോലെ തന്നെ ഞാൻ സന്തോഷിച്ചു പിന്നീടാണ് ഒരു വലിയ രോഗം പരത്തുന്ന വൈറസിനെ പറ്റി അറിയുന്നത്. തീ പോലെ ഈ വൈറസ് പടരുന്നതായി അറിഞ്ഞു ലോകത്ത് ഒരുപാട് പേർ മരിക്കുന്നു ഇതിൽ നിന്ന് രക്ഷനേടാൻ വീട്ടിൽതന്നെ അടച്ചിരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ സോപ് ഉപയോഗിച്ച് കഴുകാനും ആളുകൾ പഠിച്ചു. ഓരോ ദിവസവും ഭയത്തോടെ ഉണർന്നു. എങ്ങും ഭീതിയാലുള്ള ഇരുട്ട് പടർന്നു ലോകത്ത് അടിക്കടി ഉണ്ടാകുന്ന മരണം എന്നെ വേദനിപ്പിച്ചു എല്ലാവരെയും പോലെ ഒന്നും ചെയ്യുവാനില്ലാതെ ടീവി കണ്ടും, കളിച്ചും സമയം കളഞ്ഞു. പിന്നീട് മാർച്ച്‌ 30മുതൽ പ്രധാന മന്ത്രി 'ലോക്ഡൌൺ'പ്രഖ്യാപിച്ചു. അച്ഛനും അമ്മയും ഇതുമായി പൊരുത്തപ്പെടുന്നത് ഞാൻ ശ്രെദ്ധിച്ചു അമ്മയോടൊപ്പം വീട് വൃത്തി ആക്കാനും, പാത്രം കഴുകാനും, കൊച്ചു കൊച്ചു പാചകം ചെയ്യാനും പഠിച്ചു. എന്റെ വസ്ത്രം ഞാൻ തന്നെ കഴുകാനും അടുക്കി വെക്കാനും ശീലിച്ചു. അച്ഛൻ കൊണ്ടു വന്ന വെണ്ടയുടെയും, പയറിന്റെയും വിത്തുകൾ ഞാനും അനിയത്തിയും കൂടി പാകി നട്ടു. പാട്ട് പാടാനും, ചിത്രം വരക്കാനും ഉള്ള എന്റെ കഴിവുകൾ പുറത്തെടുത്തു. അടച്ചിരിക്കൽ നല്ല കാര്യങ്ങൾക്കായി എന്റെ കുടുംബം കണ്ടെത്തി. എല്ലാ പ്രയാസങ്ങളും നീങ്ങി ലോകത്തിന് ഐശ്വര്യമുണ്ടാകാൻ എന്റെ പ്രാർത്ഥന ഫലിക്കട്ടെ

ആർജിത റാം
6A - ജി എൽ പി എസ് കണിച്ചനല്ലൂർ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം