ജി എൽ പി എസ് ഉദയഗിരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പ്രധാനമായും 5 ക്ലബുകളാണ് പ്രവർത്തിക്കുന്നത്.

1.ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം 21-12-2022ൽ HM കുര്യാച്ചൻ സർ നിർവഹിച്ചു. LITTLE STARS എന്ന പേരിലറിയപ്പെടുന്ന ക്ലബിന്റെ പ്ര‍ധാന ലക്ഷ്യം കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താൽപര്യം ജനിപ്പിക്കുക എന്നതാണ്.ഇംഗ്ലീഷ് നോട്ടുബുക്കിനു പുറമേ ഒരു ACTIVITY BOOK കൂടി കുട്ടികൾ തയ്യാറാക്കുന്നു.ഇതിൽ ഓരോ ദിവസവും പഠിച്ച വാക്കുകളും അതുപയോഗിച്ച് വാക്യങ്ങളും തയ്യാറാക്കുന്നു.

2. പരിസ്ഥിതി ക്ലബ്

പരിസ്ഥിതിസൗഹൃദ സ്കുൂളന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈക്ലബിന്റെ പ്രവർത്തനം.സ്കുൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക,സ്കൂൾ ജൈവവേലി സംരക്ഷിക്കുക,പൂന്തോട്ടം നട്ടുപിടിക്കുക,പരിപാലിക്കുക,വീടുകളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നു.

3. ആരോഗ്യ ക്ലബ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.മാസ്ക്ക് ,സാനിറൈറസർ എന്നിവയുടെ ഉപയോഗകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നു.

ക്ലാസ് മുറികൾ ദിവസേന അണുവിമുക്തമാക്കുന്നു.ടോയലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നു.

4. ഗണിത ക്ലബ്

ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിതവിജയം പരിപാടി നടത്തുന്നു.

5.വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മുൻ ബി.പി.സി ശ്രീ മുഹമ്മദലി സർ ഗൂഗിൾമീറ്റിലൂടെ നിർവഹിച്ചു.ഈ ക്ലബിന്റെ നേതൃത്വത്തിലാണ് പുസ്തകച്ചങ്ങാതിയോടൊപ്പം സകുടുംബം എന്ന പ്രവർത്തനം നടക്കുന്നത്.കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം രക്ഷിതാക്കളുടെ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.രക്ഷിതാക്കളുടെ വായനാക്കുറിപ്പുകൾ ചേർത്ത് അമ്മത്തൂവൽ എന്ന പതിപ്പും കുട്ടികളുടെ വായനാക്കുറിപ്പുകൾ ചേർത്ത് വീട്ടകത്തിലെ അക്ഷരപ്പൂക്കൾ എന്ന പതിപ്പും തയ്യാറാക്കി.വായനയുടെ അമ്പതാംദിനാഘോഷച്ചടങ്ങ് ജി.എൽ.പി.എസ് പോരൂരിലെ പ്രധാനാധ്യാപകൻ ശ്രീ രമേശൻ സർ നിർവഹിക്കുകയും പതിപ്പുകൾ പ്രകാശനം ചെയ്യുകയും ചെയ്തുു.സർ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു.ആഴ്ചതോറുമുള്ള ബാലസഭ,ചിത്രരചന മത്സരങ്ങൾ,ക്വിസ്,സ്കൂൾ കലോൽസവം തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നു