ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ബുദ്ധിമാനായ ആമ

ബ‍ുദ്ധിമാനായ ആമ

പണ്ട് പണ്ടൊരിക്കൽ ഒരു കാട്ടിൽ നാല് കൂട്ടുകാർ ഉണ്ടായിരുന്നു. മുയൽ, ആമ ,കുറുക്കൻ, കൊക്ക്.ഇവർ ഉറ്റ ചങ്ങാതിമാരായിരുന്നു. അങ്ങനെയൊരു ദിവസം ഇതേ കാട്ടിൽ ഒരു ചെന്നായ വന്നു. അവനെ പേടിച്ച് ആരും എവിടേക്കും പോകാറില്ലായിരുന്നു. അങ്ങെനെയൊരിക്കൽ ആമ അവന്റെ മുന്നിൽപ്പെട്ടു. ആമയെ കണ്ടയുടൻ ചെന്നായ അവന്റെ പുറത്തു വീണു. ആമ അതിന്റെ തോടിനുള്ളിലേക്ക് വലിഞ്ഞു..ചെന്നായ അടുത്തു കണ്ട പാറക്കല്ലിൽ ആമയെ ഇടിക്കാൻ തുടങ്ങി. അപ്പോൾ ആമയ്ക്ക് ഒരു ബുദ്ധി തോന്നി. ആമ പറഞ്ഞു:
"ചെന്നായച്ചേട്ടാ ,എന്നെ പാറക്കല്ലിലിടിച്ചാൽ ഞാൻ ചാകില്ല. എന്നെ ആ കുളത്തിലേക്കെറിഞ്ഞോളൂ ...ഞാൻ ചാകും "..
ആമ പറഞ്ഞത് കേട്ടതും ഒട്ടും തന്നെ ആലോചിക്കാതെ ചെന്നായ ആമയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ആമ പൊങ്ങി വന്നു പറഞ്ഞു
"മണ്ടൻ ചെന്നായേ വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻ കഴിയുന്ന എന്നെയാണോ വെള്ളത്തിലെറിഞ്ഞ് കൊല്ലാൻ നോക്കുന്നത് " എന്നും പറഞ്ഞ് ആമ വെള്ളത്തിലോട്ട് മുങ്ങി. ചെന്നായ നിരാശയോടെ ആ കാടുവിട്ട് പോയി.
ഗുണപാഠം: ബുദ്ധിയുണ്ടെങ്കിൽ ഏതാപത്തിൽ നിന്നും രക്ഷപ്പെടാം

ദേവനന്ദ
2 ബി ജി.എൻ.യു.പി.സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ