ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

ഈ കൊറോണക്കാലത്ത് വീടിനുള്ളിൽ മൂടിക്കെട്ടി ഇരിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നാറില്ലേ . പുറത്തിറങ്ങി ഓടിച്ചാടി കളിക്കുവാൻ എനിക്കും ആഗ്രഹമുണ്ട്. സർക്കാരിന്റെ അടുത്ത തീരുമാനത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും . ഞാൻ വീട്ടിൽ വെറുതെയിരിക്കുകയല്ല . എ.ബി ,വി ,കാവിൽപ്പാടിന്റെ പെരുന്തച്ചനും പാക്കനാരും വിഷ്ണുശർമൻ എഴുതിയ പഞ്ചതന്ത്രം കഥകൾ കുമാരനാശാന്റെ നളിനി ചങ്ങമ്പുഴയുടെ വാഴക്കുല നിരമയാനന്ദ സ്വാമികൾ എഴുതി മൃഡാനന്ദസ്വാമികൾ വിവർത്തനം ചെയ്ത കുട്ടികളുടെ വിവേകാനന്ദൻ എന്നീ പുസ്തകങ്ങൾ ഞാൻ വായിച്ചു .

ഇതിൽ എന്റെ മനസ്സിനെ സ്പർശിച്ച പുസ്തകമാണ് കുട്ടികളുടെ വിവേകാനന്ദൻ . സൂര്യനെ പരിചയപ്പെടുത്തുന്നത് സൂര്യൻ തന്നെയാണ് . വിവേകാനന്ദസ്വാമിയും സൂര്യനെപ്പോലെ എല്ലായിടത്തും ജ്ഞാനത്തിന്റ വെളിച്ചം പരത്തിയിട്ടുണ്ട് . അധപതിച്ചു കിടക്കുന്ന ഒരു സമുദായത്തെ ഉണർത്തുന്നതിനായി അദ്ദേഹം പറഞ്ഞു "ഞാനൊരു ഭാരതീയനാണെന്ന് അഭിമാനപൂർവം പറയും". സത്യാന്വേഷിയായ ഒരു മനുഷ്യന്റെ ജീവിതവും മനസ്സും എങ്ങനെയാണു വികസിച്ചുവരുന്നതെന്ന് നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും . പുസ്തകവായനയോടൊപ്പം വിവിധ തരം കൃഷിപ്പണികളിലും ഞാൻ ഏർപ്പെടുന്നുണ്ട് . ചീര , വെള്ളരി , വെണ്ട , വഴുതന , കുമ്പളം എന്നിവ ഞാൻ കൃഷി ചെയ്തിട്ടുണ്ട് .

ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്ന ബഹു : മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവർക്കെല്ലാം എന്റെ ബിഗ് സല്യൂട്ട്


ശ്രീദേവി പി .എസ്
6A [[|ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ]]
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം