ജി എഛ് എസ് പേരാമ്പ്ര പ്ലാന്റേഷൻ/എന്റെ ഗ്രാമം
മുതുകാട് plantation[PERAMBRA ESTATE]
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രബ്ലോക്കിൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വളരെ മനോഹരമായ സ്ഥലമാണ് മുതുകാട് പ്ലാന്റേഷൻ. ആയിരത്തിലധികം ഏക്കറിൽ വരുന്ന ഈ തോട്ടത്തിനുള്ളിലാണ് ഞങ്ങളുടെ ജി എച്ച് എസ്സ് പേരാമ്പ്ര പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകൾ പെരുവണ്ണാമൂഴി റിസേർവ്‌യർ കക്കയം റിസേർവ്‌യർ എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന മുതുകാട് ഗ്രാമം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനോഹരമായ ഒരു സ്ഥലമാണ്.വർഗ്ഗഗോത്ര മേഖലയായ നരേന്ദ്രദേവ് കോളനിയയും ഇരുമ്പിന്റെ അംശം കൂടുതലായി കാണപ്പെടുന്ന പയ്യാനികോട്ട മലനിരകളും കശുവണ്ടിതോട്ടവും റബ്ബർ തോട്ടവും അതിനു നടുവിലൂടെ ഒഴുകുന്ന നിരവധി നീർച്ചാലുകളും നിരവധി വെള്ളകെട്ടുകളും നിബിഢമായ വനമേഖലകളും ആന കാട്ടി മാൻ കുരങ്ങൻ മയിൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വർണിച്ചാൽ തീരാത്തത്ര മനോഹരമായ നിരവധി സ്ഥലങ്ങൾ ഉൾപ്പെട്ട മുതുകാട് പ്ലാന്റേഷൻ ഉൾപ്രദേശത്തേക് പോകുംതോറും ഭൂമിയുടെ അവസാന ഭാഗമാണോ ഇതെന്ന് നമുക്ക് തോന്നി പോകും.