ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് മരത്തംകോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025 - 2026

GHSS മരത്തംകോട് 2025 -26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വിപുലമായി നടത്തി .ചോവന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ .കെ മണി ഉത്ഘാടനം ചെയ്തു .സ്കൂൾ PTA പ്രസിഡന്റ് ശ്രീമതി റജുല അബ്‌ദുൾ വഹാബ് അദ്ധ്യക്ഷത വഹിച്ചു .വിദ്യാർത്ഥികൾക് മധുരവും പുസ്തകങ്ങൾ ,പേന എന്നിവ സമ്മാനമായി നൽകി .HM incharge ടോജൻ ജോബ് മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ ശ്രീമതി സ്മിത ടീച്ചർ നന്ദിയും പറഞ്ഞു .

പരിസ്ഥിതി ദിനം 2025

GHSS മരത്തംകോട് 2025 വർഷത്തെ പരിസ്ഥിതി ദിനം  ജൂൺ 5 ന് സ്‌കൂളിൽ  വിപുലമായി നടത്തി .പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച് അവബോധം നൽകുകയും ചെയ്തു . സ്‌കൂൾ ക്യാമ്പസ്സിൽ ആദ്യത്തെ വൃക്ഷ തൈ നട്ട് പ്രധാനാധ്യാപിക ശ്രീമതി ഷേർലി പെലക്കാട് മാതൃകയായി .കുട്ടികൾ കൊണ്ടുവന്ന വൃക്ഷ തൈകൾ ക്യാമ്പസ്സിൽ പല ഇടങ്ങളിലായി നട്ടു .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം