ജി എച്ച് എസ് കൊളത്തൂർ\നേട്ടങ്ങൾ\

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് എൽ സി പരീക്ഷാഫലം

2020ലും 2021ലും എസ് എസ് എൽ സി പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും പാസാ യിരുന്നു. 2020 മാർച്ചിൽ പരീക്ഷയെഴുതിയ 60 കുട്ടികളിൽ 8 പേർക്ക് ഫുൾ എ പ്ലസും 5പേർക്ക് 9 എ പ്ലസും ലഭിച്ചു. 2021 ൽ പരീക്ഷയെഴുതിയ 70 പേരിൽ 20 പേർക്ക് ഫുൾ എ പ്ലസും 7പേർക്ക് 9 എ പ്ലസും ലഭിച്ചു.

വെർച്ച്വൽ അസംബ്ലി

ജില്ലയിൽതന്നെ ശ്രദ്ധിക്കപ്പെട്ടതും ഈ വർഷം നടപ്പിലാക്കിയതുമായ നമ്മുടെ മറ്റൊ രു പരിപാടിയാണ് വെർച്ച്വൽ അസംബ്ലി. എൽ പി വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ച് ആരംഭിച്ച പ്രസ്തുത പരിപാടി മാധ്യമങ്ങളിൽ മികച്ച വാർത്തയായി വരികയും വിദ്യാഭ്യാസ ഓഫീസർമാർവരെ അനുമോദിക്കുകയും ചെയ്ത ഒരു തനത് പരിപാടിയാണ്. പിന്നീട് ഇത് മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.

എൽ എസ് എസ്/ യു എസ് എസ്/എൻ എം എം എസ്

2019 – 20 വർഷത്തിൽ ഏഴ് കുട്ടികൾക്ക് എൽ എസ് എസും രണ്ട് കുട്ടികൾക്ക് യു എസ് എസും ഒരു കുട്ടിക്ക് എൻ എം എം എസും ലഭിക്കുകയുണ്ടായി