ജി എച്ച് എസ് കടിക്കാട്/എന്റെ ഗ്രാമം

കടിക്കാട് പുന്നയൂർക്കുളം
തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടിക്കാട്. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് പതിനോന്ന് കിലോമീറ്റർ വടക്കു-പടിഞ്ഞാറ് മാറി ഗുരുവായൂർ-പൊന്നാനി സംസ്ഥാനപാതയോട് നിന്നും ആൽത്തറ-അണ്ടത്തോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ കിടപ്പ്.
സമ്പന്നമായ സാംസ്കാരിക-സാഹിത്യപാരമ്പര്യമുള്ള പുന്നയൂർക്കുളം പണ്ടുകാലത്ത് വള്ളുവനാട് രാജവംശത്തിന്റെ ഭാഗമായിരുന്നു. പിൽക്കാലത്ത് വള്ളുവനാട് ആക്രമിച്ച സാമൂതിരി രാജാക്കൾ ഈ പ്രദേശത്തെ തങ്ങളുടെ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു.അതിൽ കടിക്കാട് ഗ്രാമവും ഉൾപെടുന്നു.
മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് ബാലാമണിയമ്മ,കമലാ സുരയ്യ നാലപ്പാട്ട് തറവാട് അതുതന്നെയാണ് പുന്നയൂർക്കുളത്തിന്റെ പ്രസക്തി വർദ്ധിച്ചത് തുടങ്ങിയവർ ജനിച്ചത് ഈ ഗ്രാമത്തിലാണ്. കമലാ സുരയ്യയുടെ ബാല്യകാലസ്മരണകൾ എന്ന കൃതിയിൽ ഈ ഗ്രാമവും അതിന്റെ പൈതൃകവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
പാവിട്ടകുളങ്ങര ഭഗവതി ക്ഷേത്രം, പരൂർ ശിവക്ഷേത്രം, ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. വടക്കേക്കാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളാണ് അതിർത്തികൾ.
ഭൂമിശാസ്ത്രം.
പാടങ്ങളും ,പച്ചപ്പും ,തേങ്ങിൻതോപ്പുകളും നിറഞ്ഞ ഭൂപ്രദേശം .നഗരത്തിന്റെ തിരക്കുകൾ ഒന്നും ബാധിക്കാത്ത ശാന്ത സുന്ദര ഗ്രാമം .ആമ്പൽ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങൾ .പല ഗ്രാമങ്ങളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പലതരം സസ്യ ജാലങ്ങളെ നമ്മുക്കു കടിക്കാടിന്റെ വഴിയോരങ്ങളിൽ കാണാൻ കഴിയും .ഗ്രാമങ്ങളിലൂടെ ഓടി നടക്കുന്ന മയിൽ പക്ഷികളും കൗതുകം ഉണർത്തുന്ന കാഴചയാണ്.
ശ്രദ്ധേയരായ വ്യക്തികൾ.
എൻ. ബാലാമണിയമ്മ
പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - ലയാളത്തിലെ, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടമത്.
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി.
കമല സുറയ്യ
1934 മാർച്ച് 31ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.സുലോചന നാലപ്പാട്ട് സഹോദരിയാണ്.
ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.
പൊതുസ്ഥാപനങ്ങൾ.
- ജി.എച്ച്.എസ്.എസ് കടിക്കാട്
- പോലീസ് സ്റ്റേഷൻ
- സബ് രജിസ്റ്റർ ഓഫീസ്
- ലൈബ്രറി
ചിത്രശാല.
-
kadiikad village
-
GHSS kadikkad
-
shivakshethram