ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പടിയൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം പടിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്‌ നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ എ രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബി ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷഹാന രാജൻ.പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എം മുരളീധരൻ ,എ കെ ശ്രീലേഷ് ,ആശിഷ് ജെയിംസ് ,കെ രമിത്ത് എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ ശ്രീ കെ പ്രേമരാജൻ സ്വാഗതവും ഹെഡ് മാസ്റ്റർ വി വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു . ചടങ്ങിൽ എട്ടാം ക്ലാസ്സിൽ പുതുതായി ചേർന്ന മുഴുവൻ വിദ്യാർത്ഥികളെയും പഠനോപകരണം നൽകി സ്വീകരിച്ചു .എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അഭിനന്ദിച്ചു .സൈബർ സുരക്ഷാ പ്രതിജ്ഞയും ഇതിനിടനുബന്ധിച്ചു നടന്നു.

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി .പരിസ്ഥിതി ദിന ബോധവൽക്കരണ റാലിയും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നിർമിച്ചു.അന്നേ ദിവസം കൃഷിഭവന്റെ നേതൃത്വത്തിൽ വൃക്ഷതൈ നടൽ ശ്രീമതി ടി ശ്രീജ ഉദ്‌ഘാടനം ചെയ്തു .ശ്രീ വി വി രാജീവ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.