ജി എച്ച് എസ് എസ് ചിറ്റൂർ / എന്റെ ഗ്രാമം

ചിറ്റൂർ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചിറ്റൂർ.

 പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഈ പുഴയുടെ തീരത്താണ് അവസാന കാലത്ത് താമസിച്ചിരുന്നത്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം. ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജാണ് ഇവിടുത്തെ പ്രധാന കലാലയം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ച മുൻ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ പരാമർശിച്ചിട്ടുണ്ട്. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കൻ പട ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്.ജി എച്ച് എസ് എസ് ചിറ്റൂർ ഇവിടെയാണ് സ്ഥിതിച്ചെയുന്നത്.

ഭൂമി ശാസ്‌ത്രം

ചിറ്റൂരിന്റെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്.ധാരാളം കരിമ്പനകൾ ഉളളതിനാൽ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി എച്ച് എസ് എസ് ചിറ്റൂർ
  • കൃഷി ഭവൻ ചിറ്റൂർ
  • പോസ്റ്റ് ഓഫീസ് ചിറ്റൂർ
  • ഗവ . കോളേജ് ചിറ്റൂർ

പ്രമുഖ  വ്യക്തി കൾ

ഉത്സവങ്ങൾ

കൊങ്ങൻപട

ചിറ്റൂർ , പഴയന്നൂർ ഭഗവതിക്ഷേത്രങ്ങളിലായി ആചരിക്കുന്ന ഒരു ആഘോഷമാണ് കൊങ്ങൻ പട. ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ചിറ്റൂർ ഭഗവതി തോല്പിച്ചതിന്റെ ആഘോഷമായാണ് കൊങ്ങൻ പട കൊണ്ടാടപ്പെടുന്നത്.