ജി എച്ച് എസ്സ് ശ്രീപുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023 - 24

സ്കൂൾതല പ്രവേശനോത്സവം ഉദ്‌ഘാടനം 2023 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ. പ്രവീഷ് പി. വി. സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.