ജി എച്ച് എസ്സ് പട്ടുവം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സ്നേഹനികേതൻ വകയായുള്ള കമ്യൂണിറ്റിഹാളിൽ ശ്രീ. പി. കു‍‍‍ഞ്ഞിക്കണ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1983-ൽ സ്വന്തമായി കെട്ടിടം നിർമിച്ച് പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിന്റ സ്ഥിതി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.1980-ലെ കേരളാ സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിന്റ ഭാഗമായാണ് സ്കൂൾ അനുവദിക്കപ്പെട്ടത്.ഇതിനായി പട്ടുവം ഗ്രാമസേവാസംഘം മൂന്ന് ഏക്കർ സ്ഥലം സംഭാവനയായി നൽകി. കൂടാതെ നാട്ടുകാരുടെയും പഞ്ചായത്തിന്റേയും സഹായത്തോടെ അഞ്ച് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും നിർമിച്ചു കൊടുത്തു. ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചത് സി എച്ച് കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡൻറും ശ്രീ.വി ആർ പട്ടുവം സെക്രട്ടറിയുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ്.