ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് സ്‍കൂൾ ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്‍കൂൾ ക്യാമ്പ് 2025 മെയ് 31-ാം തീയ്യതി സ്‍കൂൾ ഐ.ടി ലാബിൽ വെച്ച് നടത്തി. ചപ്പാരപ്പടവ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.സജീറ കെ ക്ലാസ്സ് എടുത്തു.


സ്‍കൂൾ പ്രവേശനോത്സവം 2025

2025 വ‍ർഷത്തെ സ്‍കൂൾ പ്രവേശനോത്സവം ജൂൺ 2ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റിട്ട.ഹെഡ് മാസ്റ്റർ ശ്രീ.ഷാജി തോമസ് കുട്ടികളുമായി സംവദിച്ചു.


പരിസ്ഥിതി ദിനാഘോഷം 2025

2025 വ‍ർഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5ന് സ്കൂളിൽ വെച്ച് നടന്നു. പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.


വായനാ ദിനാഘോഷം 2025

2025 വ‍ർഷത്തെ വായനാ ദിനാഘോഷം ജൂൺ 19ന് സ്കൂളിൽ വെച്ച് നടന്നു. പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ.പി.കെ സതീഷ് മാസ്റ്റർ നേതൃത്വം നൽകി.ശ്രീ.പി.കെ ദാമോദരൻ മാസ്റ്റർ സന്ദേശം നൽകി.വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു

അന്താരാഷ്‍ട്ര യോഗാ ദിനാഘോഷം 2025

2025 വ‍ർഷത്തെ അന്താരാഷ്‍ട്ര യോഗാ ദിനാഘോഷം ജൂൺ 21ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‍മിസ്‍ട്രസ് ശ്രീമതി.ശാലിനി കെ.വി നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി വിദ്യാർത്ഥികളോട് സംസാരിച്ചു. യോഗ അധ്യാപകൻ ശ്രീ.ഷാജു മാസ്റ്റർ യോഗ പരിശീലനം നൽകി.


മികവ് 2025

2024-25 വർഷം LSS, USS, NMMS, SSLC, Plus Two ഉന്നത വിജയം നേടിയവർക്കുള്ള ആദരം ജൂൺ 24ന് സ്കൂളിൽ വെച്ച് നടന്നു. ഇരിക്കൂർ എം എൽ എ ശ്രീ.സജീവ് ജോസഫ് മുഖ്യാതിഥി ആയിരുന്നു. ഹെഡ്‍മിസ്‍ട്രസ് ശ്രീമതി.ശാലിനി കെ.വി, പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷഫീഖ് എന്നിവർ വിദ്യാർത്ഥികളോട് സംസാരിച്ചു.

ലഹരി വിരുദ്ധ ദിനം 2025

2025 വ‍ർഷത്തെ ലഹരി വിരുദ്ധ ദിനം ജൂൺ 26ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി, എക്സൈസ് അസി.സബ്ബ്.ഇൻസ്പെക്ടർ ശ്രീ.തോമസ്.ടി.കെ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.മനോജ്,പിടിഎ പ്രസിഡണ്ട് സി എം ഷെഫീഖ്, മെമ്പർ ശ്രീമതി.ബഷീറ കെ, സിസ്റ്റർ മേരിക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. പ്രത്യേക അസംബ്ലിയും, റാലിയും സംഘടിപ്പിച്ചു.ബോധവൽക്കരണം, ക്വിസ് മത്സരം, നൻമ മരം, സൂംബാ ഡാൻസ് എന്നീ പരിപാടികളും നടത്തി.

പുകയില വിരുദ്ധ പ്രഖ്യാപനം

കണിയൻചാൽ ഹയർ സെക്കണ്ടറി സ്കൂളിനെ പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു . ആലക്കോട് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ടി കെ തോമസ് ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി ബഷീറ, സ്കൂൾ ഹെഡ്മിസ്ട്രസ് ശാലിനി കുഞ്ഞിംവീട്ടിൽ, പിടിഎ പ്രസിഡണ്ട് സി എം ഷെഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ വി, സിസ്റ്റർ മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ബഷീർ അനുസ്മരണം 2025

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജൂലായ് 4ന് സ്കൂളിൽ വെച്ച് നടന്നു. ബഷീറിന്റെ പ്രിയ കഥാപാത്രങ്ങളുടെ വേഷവിധാനത്തിൽ കുട്ടികൾ സ്കൂളിലെത്തിയത് ശ്രദ്ദേയമായി .വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു

വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം 2025

2025 വ‍ർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂലായ് 7ന് സ്കൂളിൽ വെച്ച് നടന്നു.സംഗീത‍ജ്ഞനും അധ്യാപകനുമായ ഡോ.ഉണ്ണികൃഷ്ണൻ പയ്യാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി,പഞ്ചായത്ത് മെമ്പർ ശ്രീ.പി.കെ ബാലകൃഷ്ണൻ എംപിടിഎ പ്രസിഡണ്ട് രമ്യ ജിജു, സീനിയർ അധ്യാപകൻ സതീഷ് പി.കെ എന്നിവർ സന്നിഹിതരായിരുന്നു.

പേ വിഷബാധ സംബന്ധിച്ച ക്ലാസ്സ്

പേ വിഷബാധ സംബന്ധിച്ച ക്ലാസ്സ് ആഗസ്ത് 14ന് ശ്രീ. നൽകി.ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി, എന്നിവർ സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷം 2025

2025 വ‍ർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ആഗസ്ത് 15ന് സ്കൂളിൽ വെച്ച് നടന്നു.മുൻ സൈനികനായ ശ്രീ.അനീഷ് കെ.സി പതാക ഉയ‌‍ർത്തി. ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി,പിടിഎ പ്രസിഡണ്ട് ശ്രീ.ഷഫീക്ക്,പ്രിൻസിപ്പൽ ഇൻചാ‌ർജ് ശ്രീമതി.ലത ടീച്ചർ, സീനിയർ അധ്യാപകൻ സതീഷ് പി.കെ എന്നിവർ സന്നിഹിതരായിരുന്നു.

ഓണാഘോഷം 2025

2025 വ‍ർഷത്തെ ഓണാഘോഷം ആഗസ്ത് 29 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്നു.വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.

സ്‍കൂൾ കലോത്സവം - തകധിമി 2025

2025 വ‍ർഷത്തെ സ്‍കൂൾ കലോത്സവം - തകധിമി സപ്തംബ‌ർ 18, 19 തീയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.


ഉജ്ജ്വലം - സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം 2025

ST വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം - ഉജ്ജ്വലം 2025-26 വ‍ർഷത്തെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബേബി ഓടംപള്ളിൽ നിർവ്വഹിച്ചു.


ഉജ്ജ്വലം - ദ്വിദിന ക്യാമ്പ് 2025

ST വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം - ഉജ്ജ്വലം 2025-26 വ‍ർഷത്തെ പ്രവർത്തനത്തിൻറെ ഭാഗമായുള്ള ദ്വിദിന ക്യാമ്പ് നവംബ‌ർ 1,2 തീയ്യതികളിലായി സ്കൂളിൽ വെച്ച് നടന്നു.