ജി എം യു പി സ്ക്കൂൾ മാടായി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
ജി.എം.യു.പി. സ്കൂൾ മാടായി പ്രവേശനോത്സവം മാടായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സഹീദ് കായിക്കാരൻ അവർകൾ ഉദ്ഘാടനം ചെയ്തു . മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ധനലക്ഷ്മി പി.വി അധ്യക്ഷം വഹിച്ചു. സ്കൂൾ ഹെഡ് മിസ്‌ട്രസ് ശ്രീമതി ഉഷ.കെ സ്വാഗതം പറഞ്ഞു. ശ്രീമതി റഷീദ ഒടിയിൽ ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാടായി പഞ്ചായത്ത്), ശ്രീ. റഫീഖ് മുക്കോലക്കൽ( പഞ്ചായത്ത് മെമ്പർ), ശ്രീ. മൂസാൻ അൽബദർ (സെക്രട്ടറി ദർസ് കമ്മറ്റി), ശ്രീ. മുസ്തഫ ഹാജി (പ്രസിഡന്റ് പുതിയങ്ങാടി ജമാഅത്ത് കമ്മറ്റി ),ശ്രീ ഹനീഫ കായിക്കാരൻ (പി.ടി.എ പ്രസിഡന്റ് ), ശ്രീമതി സന ( മദർ പി. ടി.എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ശ്രീമതി ഷീബ തച്ചൻ ( സീനിയർ അസിസ്റ്റന്റ്) നന്ദി അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി. പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.