ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

പരിസ്ഥിതി ശുചിത്വം നമ്മുടെ പരിസ്ഥിതി ശുചിത്വത്തോട് കൂടി സംരക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. പ്ലാസ്റ്റിക്കുകൾ നമ്മുടെ പരിസ്ഥിതിയെ ദിനംതോറും മലിനമാക്കിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് നമ്മുടെ പരിസ്ഥിതിയെ വിഷമയമാക്കുന്നു. പ്ലാസ്റ്റിക്കുകൾ മണ്ണിനടിയിലായാൽ ഒരിക്കലും അവ ദ്രവിക്കുന്നില്ല. പരിസര ശുചിത്വമില്ലെങ്കിൽ നിരവധി രോഗങ്ങൾ നമുക്ക് പിടിപെടും. ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുമ്പോൾ അവ ഭക്ഷിക്കാനായി പല ജീവികൾ എത്തുകയും അവയുടെ വിസർജ്യത്തിൽ നാം ചവിട്ടുകയും ചെയ്താൽ പല വിധ രോഗങ്ങൾ നമുക്ക് പിടിപെടുന്നു.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നാം കാത്തു സൂക്ഷിക്കണം.

പൊതു വഴികളിൽ തുപ്പാ തിരിക്കുക. പ്ലാസ്റ്റിക് സഞ്ചികൾക്കു പകരം തുണി സഞ്ചികൾ ഉപയോഗിക്കുക. പ്ലാസ്റ്റിക്കുകൾ പ്രത്യേകം ഡസ്റ്റ് ബിന്നിലിടുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡെ ആചരിക്കുക. നമ്മുടെ നദികളിലും മറ്റും ചപ്പുചവറുകളും മാലിന്യങ്ങളും നിക്ഷേപിക്കാതിരിക്കുക. വയലുകളും നിറഞ്ഞ മനോഹരമായ നമ്മുടെ പരിസ്ഥിതി ഇന്ന് ദുരിത ഭൂമി ആയിക്കൊണ്ടിരിക്കുകയാണ്. വയലുകളും കുന്നുകളും നികത്തി അവിടെ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതുയർത്തകയാണ്.പരിസര ശുചിത്വമുണ്ടെങ്കിലെ ഭാവി തലമുറക്ക് സുഗമമായ ജീവിതം നയിക്കാൻ ആവുകയുള്ളൂ. " ഞാൻ എൻ്റെ വീടും നാടും നല്ല വൃത്തിയോടെ കാത്തു സൂക്ഷിക്കും." എന്ന പ്രതിജ്ഞ എല്ലാവരും എടുക്കണം. നമ്മുടെ പ്രകൃതിയിൽ വരുന്ന ഓരോ രോഗത്തിൻ്റെയും കാരണം മനുഷ്യർ തന്നെയാണ്. പരിസ്ഥിതി മലിനമാകുന്നതു കൊണ്ട് പലവിധ രോഗങ്ങൾ ഉണ്ടാകുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ആരോഗ്യമുള്ള ഭാവി തലമുറക്കുകൂടെ വേണ്ടിയാണ്. ഭൂമി നമ്മുടെ അമ്മയാണ്.
ഹിബഫാത്തിമ
6E ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം