ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം

ഒരു ദിവസം അപ്പു എന്ന കുട്ടിയ്ക് ഒരു ആഗ്രഹം അവന് അവൻറെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടാക്കണം. അവന് അത് വലിയൊരു ആഗ്രഹമായി തീർന്നു. അവൻറെ വീട് ചെറിയ ഓടിട്ട വീടായിരുന്നു. അവൻറെ വീടിൻറെ മുറ്റം ചെറുതായിരുന്നു. എങ്കിലും അവിടെ ചെടികൾ ഉണ്ടായിരുന്നു. അതോർത്ത് അവന് വിഷമം തോന്നി. അവൻറെ അയൽപക്കത്തുള്ള വലിയ വീട്ടിൽ നിറയെ പൂക്കളും ചിത്രശലഭങ്ങളും ഉണ്ട്. അപ്പോഴാണ് ഒരു മാളാഖ അതുവഴി വന്നത്. അ മാലാഖയ്ക്ക് ആ ചെറിയ പൂന്തോട്ടം കണ്ട് അത്ഭുതം തോന്നി. അങ്ങനെ അവനെ മാലാഖ വിളിച്ചു. അവൻ മാലാഖയെ സന്തോഷത്തോടെ നോക്കി. എന്നിട്ട് മാലാഖ അവനോട് കണ്ണടച്ച് തുറന്നപ്പോൾ മനോഹരമായ കാഴ്ച കണ്ടു.അപ്പോൾ ആ കുട്ടിക്ക് സന്തോഷം തോന്നി. അവിടെ മാലാഖ ഭംഗിയുള്ള ശലഭത്തെ അവൻറെ പൂന്തോട്ടത്തിലേക്ക് അയച്ചു എന്നിട്ട് കുറേ പൂക്കളുടെ
വിത്തുകൾ കൊടുത്തിട്ട് തിരികെപ്പോയി. അവന് സന്തോഷമായി

അഭിൻ എസ്.
6 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ