ജി എം എൽ പി എസ് പാലക്കോട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് .... കോവിഡ് 19
കൊറോണ വൈറസ് .... കോവിഡ് 19
ഇന്ന് ലോകത്തെ മുഴുവനും പിടിച്ച് കുലുക്കിയ ഒരു മഹാ മാരിയാണ് കൊറോണ അഥവാ കോവിഡ് 19 . ഇത് 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നാണ് തുടങ്ങിയത് .ഇപ്പോൾ ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചു. ലോകത്ത് 158000 ത്തോളം പേര് മരിക്കുകയും 229000 ത്തോളം പേര് രോഗബാധിതരാവുകയും ചെയ്തു. ശരീര സ്രവങ്ങളിൽ നിന്നാണ് ഇത് പകരുന്നത്. ശ്വാസ നാളത്തെയാണ് ഇത് ബാധിക്കുക . മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന ,ശ്വാസ തടസ്സം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ . ജലദോഷം , ന്യൂമോണിയ , രക്ത സമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവ ഉണ്ടായി മരണം സംഭവിക്കാം . കൊറോണ വൈറസിന് എതിരായി കൃത്യമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല. ഇതിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക. പനി,ജലദോഷം എന്നിവ ഉള്ളവരുമായി അടുത്തിടപഴാതിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് നിന്നാൽ നമുക്ക് രോഗ മുക്തി നേടാൻ സാധിക്കും .
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം