ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് കാന്തപുരം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ഇന്ന് നമ്മുടെ വിദ്യാലയത്തിൽ ഉത്സവ പ്രതീതി ആയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ വിദ്യാലയം പ്രിയ കുരുന്നുകളെയും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട്. അതിനായി വിദ്യാലയം ആകെ അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയായിരുന്നു. ഇന്ന് കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ ഉണ്ടായിരുന്ന കുരുന്നുകളോടൊപ്പം പുതിയ കൂട്ടുകാരും എത്തിച്ചേർന്നിരുന്നു. ഉമ്മയുടെയും ഉപ്പയുടെയും കൈ പിടിച്ച് പുത്തൻ ബാഗും, കുടയും, ഉടുപ്പുമൊക്കെയായി അവർ 10മണിയോടുകൂടെ എത്തിച്ചേർന്നു കൊണ്ടിരുന്നു. പതിവിൽ നിന്നും മാറി മഴ എല്ലാത്തിനും സാക്ഷിയാകാൻ പിന്മാറി നിന്നു. ടീച്ചേഴ്‌സും, പി ടി എ ഭാരവാഹികളും ചേർന്ന് കുട്ടികളെ സ്വീകരിച്ചു. അവർക്ക് വേണ്ടി വർണ്ണ ബലൂണുകളും, അക്ഷര കിരീടവും ഒരുക്കിയിരുന്നു.സ്കൂൾ HM പാത്തുമ്മ ടീച്ചർ എല്ലാവർക്കും സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ ഹാരിസ് താന്നിക്കൽ അധ്യക്ഷത വഹിച്ചു. ഒരു ഹൃദയ സ്പർശിയായ പ്രസംഗത്തിലൂടെ വാർഡ് മെമ്പർ അബ്ദുള്ള മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയ കുട്ടികൾക്ക് അക്ഷര കിരീടവും, വർണ്ണ ബലൂണും, സമ്മാനവും മാഷ് വിതരണം ചെയ്തു. അവിടെ നിന്നും വരിയായി സ്കൂൾ അങ്കത്തിലൂടെ ചെറിയ ഒരു ഘോഷയാത്ര. അവരുടെ കൂടെ ചേട്ടന്മാരും, ചേച്ചിമാരും വാദ്യ മേളങ്ങളോടെ അകമ്പടി ചേർന്നു. പിന്നെ ചെറിയ ഒരു ഫോട്ടോ സെഷൻ, മധുര വിതരണം -പായസ വിതരണം. തുടർന്ന് ക്ലാസ്സിലേക്ക്. അവിടെ കുറച്ചു സമയം ക്ലാസ്സ്‌ ടീച്ചറുടെ കുശലാന്വേഷണം. ഉച്ചക്ക് പതിവ് പോലെ ഭക്ഷണം വിതരണം. കൃത്യം 2മണിക്ക് എല്ലാവരും അവരവരുടെ വീട്ടിലേക്ക്. ശുഭം.... (ഇനി നാളെ മുതൽ സന്നദ്ധതാ പ്രവർത്തനങ്ങളും, കളികളും ആട്ടവും പാട്ടും, പ്രീ ടെസ്റ്റും എല്ലാം.