ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് കളരാന്തിരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു.  വിദ്യാലയവും ക്ലാസ് മുറികളും ബലൂണുകളും വർണ്ണ കടലാസുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. ചെണ്ടമേളത്തോടെ കുട്ടികളെ സ്വീകരിച്ചു.UKGകുട്ടികളും ചേർന്നു കൊട്ടിയത് കൂടുതൽ പൊലിവേകി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് ഷനില ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് ജാഫർ കെ.കെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ടി.കെ ശംസുദ്ധീൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മുഖ്യാതിഥിയായി ഫോക്ക് ലോർ ആർട്ടിസ്റ്റും അധ്യാപകനുമായ സന്ദീപ് സത്യൻ എത്തി നാടൻ പാട്ടുകളും മറ്റുമായി കുട്ടികൾ ആടിയും പാടിയും തിമിർത്തു. ഡിവിഷൻ കൗൺസിലർ സുരേന്ദ്രൻ , റഫീഖ് സാർ എന്നിവർ ആശംസയർപ്പിച്ചു. അനീസ് മാസ്റ്റർ നന്ദി പറഞ്ഞു. തുടർന്ന് ബിജില ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. പായസ വിതരണം നടത്തി ഉച്ച ഭക്ഷണം നൽകി പരിപാടി അവസാനിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float