ജി എം എൽ പി എസ് ആമണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുസ്ലിം സമുദായത്തിലെ ഉന്നമനം ലക്ഷ്യമാക്കിയാണ് 1925ൽ ഈ വിദ്യാലയം ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ ആരംഭിച്ചത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പൊന്നാനി താലൂക്കിൽപ്പെട്ട സ്ഥലമായിരുന്നു ആമണ്ടൂർ. മക്കളില്ലാതെ ഇരുന്നിട്ടും സമുദായത്തിന്റെ നന്മയ്ക്കുവേണ്ടി തേ പറമ്പിൽ കുഞ്ഞിനെ ഹാജിയാണ് പള്ളിയോടു ചേർന്ന് ഓലമേഞ്ഞ ഒരു മുറി സ്കൂളിന് വേണ്ടി സ്വന്തം ചെലവിൽ പണികഴിപ്പിച്ചു കൊടുത്തത്. 1925 മുതൽ 1936 വരെ ഒരു മുറിയിൽ ആണ് അദ്ധ്യയനം നടത്തിയിരുന്നത്. 1936 രണ്ടാം ഘട്ടം നിർമാണം ആരംഭിച്ച വിദ്യാലയം വലുതാക്കി. ആദ്യ ഘട്ടത്തിൽ കുട്ടികൾ നിലത്തിരുന്നാണ് പഠിച്ചിരുന്നത്. കുട്ടികൾ വളരെ കുറവായിരുന്ന അവസ്ഥയിൽ നിന്നും രാമൻ മാസ്റ്ററും കുഞ്ഞിന് ജിയുടെ സഹോദരപുത്രനായ ചേപ്പറമ്പിൽ മുഹമ്മദും ഏറെ പരിശ്രമിച്ചാണ് കുട്ടികളെ സ്കൂളി ലേക്കെത്തിച്ചത്. പിന്നീട് അധ്യാപകരുടെ ശക്തമായ പ്രവർത്തനം വഴി കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ ബോർഡ് മാപ്പിള സ്കൂൾ സർക്കാർ മാപ്പിള സ്കൂൾ ആയി മാറി. വിദ്യാരംഭത്തിൽ ആരംഭിച്ചിരുന്ന സ്കൂൾ പ്രവേശനം ജൂൺ മാസത്തിൽ ആയി. ക്രമേണ മറ്റു മതവിഭാഗക്കാരും സ്കൂളിൽ പ്രവേശനം നേടി.

ഇന്ന് കാണുന്ന കെട്ടിടത്തിനു 1980 ൽ തറക്കല്ലിട്ടെങ്കിലും 1992-94 ൽ ആണ് പണി പൂർത്തിയായതു.26-01-1995 ൽ അന്നത്തെ നിയോജക മണ്ഡലം  എം. എൽ. എ പ്രൊഫ : മീനാക്ഷി തമ്പാൻ  ഉദ്ഘാടനം നടത്തി.

ഇന്ന് ഈ വിദ്യാലയത്തിന്റെ  പ്രധാനധ്യാപിക ബഹു :  മിനി KA ആണ്. PTA പ്രസിഡന്റ്‌ Mrs അഞ്ജു പ്രേമൻ, MPTA പ്രസിഡന്റ്‌ മെഹ്ന മറ്റു SMC, OSA സംഘടനകളും സ്കൂളിൽ സജീവമായി  പ്രവർത്തിക്കുന്നു.