ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 5 ലോക പരിസ്ഥിതിദിനം.. ഗവ:ജി വി രാജ സ്പോർട്സ് സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് വൃക്ഷ തൈകൾ നട്ടു കൊണ്ട് ആരംഭമായി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം കെ.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപിക ശ്രീ രാഹുലദേവി, VHSE അദ്ധ്യാപകനായ ശ്രീ മുരുകദാസ് എന്നിവർ പരിസ്ഥിതി ദിന സന്ദേശവും ആശംസകളും അറിയിച്ചു..ഇന്നത്തെ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതിദിന ഗാനം ആലപിക്കുകയും ചെയ്തു.കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.പൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച വൈവിധ്യവും അമൂല്യവുമായ ഔഷധ സസ്യങ്ങൾ സ്കൂൾ പരിസരത്തു വച്ചു പിടിപ്പിച്ചു.. മുൻപുണ്ടായിരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിയ വിഭവങ്ങൾ ആദ്യ വില്പന ബഹുമാനപ്പെട്ട PTA അംഗം ശ്രീ അയ്യൂബ് റാവുത്തർ ന് നൽകി നിർവഹിച്ചു