ജി. വി. എച്. എസ്. എസ്. മലമ്പുഴ/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വിദ്യാർഥികളിൽ ശാസ്‍ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ പ്രധാനാപ്പെട്ട ഒന്നാണ് സയൻസ് ക്ലബ്. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനായി പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വസ്തുതകൾ വിദ്യാർഥികളിലെത്തിക്കുന്നതിന് ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്, ദിനാചരണങ്ങളും സെമിനാറുകളും എൿസിബിഷനുകളും സ്കൂൾ തലത്തിലും ഉപജില്ലാ , ജില്ലാ , സംസ്ഥാനതലത്തിലും സംഘടിപ്പിക്കുക വഴി വിദ്യാർഥികളിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും താൽപര്യവും വളർത്താൻ ക്ലബിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്