ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലോവർപ്രൈമറി

2022-23 അധ്യയനവർഷത്തെ പ്രൈമറി വിഭാഗം കുട്ടികളുടെ എണ്ണം
ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
1 19 18 37
2 26 32 58
3 32 28 60
4 30 28 58
-

*മിന്നും താരങ്ങൾ*

2021-22 പ്രൈമറിതല സ്കോളർഷിപ്പ് ആയ എൽ എസ് എസ് നേടിയ രണ്ടു മിടുക്കന്മാരും,ഒരു മിടുക്കിയും.

പ്രവേശനോൽത്സവം

പ്രവേശനോൽത്സവത്തിൽ ലോവർ പ്രൈമറി കുട്ടികളുടെ പങ്കാളിത്തം

വായന ചങ്ങാത്തം

സ്വത്രന്ത വായന ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായികുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ സഹായിച്ച ഒരു നല്ല പ്രവർത്തനമായിരുന്നു 'വായന ചങ്ങാത്തം '.ഭാഷയുടെ വ്യവഹാരരൂപങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്താനുള്ള സന്ദർഭം ഒരുക്കിയിരുന്നു.

ഉല്ലാസ ഗണിതം

ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളിൽ ഗണിതം രസകരം ആക്കാൻ വേണ്ടി നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം. രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസും നടത്തുകയുണ്ടായി. ഗണിതത്തിലെ അടിസ്ഥാന ശേഷി നേടുക എന്ന ലക്ഷ്യത്തോടെ ക്ലാസ്മുറികളിൽ ഇവ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ കൂടി നടപ്പാക്കാൻ സാധിക്കുന്നു.

ആഹാരത്തിലൂടെ ആരോഗ്യം

ആഹാരത്തിലൂടെ ആരോഗ്യം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറായ ദീപ പീതാംബരൻ ആയിരുന്നു ക്ലാസ് നയിച്ചത്. രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ആഹാര രീതിയിലൂടെ കുട്ടികളിലുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

"അമ്മമനസ്സ്" മാഗസിൻ

വായന ചങ്ങാത്തത്തിൽ നോടനുബന്ധിച്ച് രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ "അമ്മ മനസ്സ്" പ്രകാശനം ബഹുമാനപ്പെട്ട HM ദേവിക ടീച്ചർ നിർവഹിച്ചു.

വായനാദിനം

വായനാദിനം ജൂൺ19 മുതൽ 26വരെ വായനവരമായി ആചരിച്ചു. ഓരോ ക്ലാസ്സിലും വായന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരവരുടെ വീട്ടിൽ ലൈബ്രറി തയാറാക്കി. ഒരുക്ലാസ്സിനു ഒരു അക്ഷരമരം ഉണ്ടാക്കിപ്പിച്ചു. പുസ്തകപ്രദർശനം നടത്തി കുട്ടികൾക്കു പുസ്തകങ്ങളെ കൂടുതൽ അടുത്തറിയ്യാനുള്ള അവസരമൊരുക്കി.

നാട്ടുവായനക്കൂട്ടം

വായന സമൂഹത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന് തൊട്ടടുത്തുള്ള വായനശാലയിൽ വച്ച് നാട്ടുവായനക്കൂട്ടം നടത്തി. അമ്മമാർക്ക് ക്വിസ്‌മത്സരം സംഘടിപ്പിച്ചു

വായന വസന്തം

രക്ഷിക്കൾക്കു സ്കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്‍തകമെടുത്തു വായിക്കുവാനും അവസരമൊരുക്കി. വായിച്ച പുസ്തകത്തിനു ആസ്വാദനം എഴുതി അവരും വളരെ സജീവമായി പരിപാടിയിൽ തുടർന്നുവരുന്നു.

ക്ലാസ് പി ടി എ

ക്ലാസ് പി ടി എ 29/9/2023 ന് ക്ലാസ്സ്‌ തല പി ടി എ മീറ്റിംഗ് നടത്തി.കുട്ടികളുടെ പഠനപുരോഗതിയും പാദവാർഷിക പരീക്ഷയുടെ മൂല്യനിർണയം ,നിലവാരവും അറിയിച്ചു. കുട്ടികളുടെ പഠനവിവരങ്ങൾ ആഴ്ചയിൽ ഒരിക്കലെന്ക്കിലും അധ്യാപകരുമായി ചർച്ച ചെയേണ്ടതിന്റെ ആവശ്യം രക്ഷിതാക്കളെ ഓർമപ്പെടുത്തി.

സ്വാത്രന്ത്രദിനാഘോഷങ്ങൾ

ഈ വർഷത്തെ സ്വാത്രന്ത്രദിനാഘോഷങ്ങളിൽ പ്രൈമറി കുട്ടികൾ സജീവമായിരുന്നു.

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സബ്ജില്ല ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേളയിൽ പങ്ക്കെടുത്തു തന്റെ കഴിവുകൾ പ്രകടിപ്പിച്ചു സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്കൊപ്പം

ഓണാക്കാഴ്ചകൾ

എൽപി തല ഓണാഘോഷം ഗംഭീരമായി തന്നെ ആഘോഷിച്ചു. പരിപാടികൾ മിഠായി പെറുക്കൽ, കസേരകളി ബിസ്ക്കറ്റ് കടി തുടങ്ങിയ കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് പായസത്തോടുകൂടിയ സദ്യ നൽകി.

സ്പോർട്സ്

കായികരംഗത്തും കഴിവ് തെളിയിച്ചു ലോവർ പ്രൈമറി താരങ്ങൾ

ശിശുദിനം

നിഷ്കളങ്കരായ കുരുന്നുകളുടെ ശിശുദിനാഘോഷങ്ങൾ

ഉല്ലാസയാത്ര

ഫാന്റസി പാർക്ക് യാത്രകാഴ്ചകൾ

റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ

ഇല 2023

പരീക്ഷണങ്ങൾ

പഠനോത്സവം

പഠനോത്സവത്തിൽ പങ്ക്കെടുത്തു തങ്ങളുടെ മികവുകൾ പ്രകടിപ്പിക്കുന്ന പ്രൈമറി കുട്ടികൾ.