വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

GVHSS കൊണ്ടോട്ടിയിലെ വിദ്യാരംഗം കലാ സാഹിത്യ വേദി (2012-22) ജൂൺ രണ്ടാം വാരം രൂപീകരിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ആസ്വാദനക്കുറിപ്പ് മത്സരം, ഒരു ദിനം ഒരു പുസ്തകം പരിചയപ്പെടുത്തൽ എന്നിവ ഗ്രൂപ്പുകളിൽ നടത്തി ഇറാനിയൻ സിനിമ ചിൽഡ്രൻ ഓഫ് ഹെവൻ്റെ ഒരു ഭാഗം നൽകി കഥ വികസിപ്പിച്ചെഴുതൽ മത്സരം നടത്തി.ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ,സ്കൂൾ മലയാളം അധ്യാപകനും സ്റ്റേറ്റ് ആർ പി യും എഴുത്തുകാരനുമായ ശ്രീകൃഷ്ണാനന്ദൻ സർ സാഹിത്യ വേദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ബഷീർ കഥാപാത്രങ്ങളുടെ രൂപാ വിഷ്കാരം, നാടകാവതരണം എന്നിവ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

ആഗസ്റ്റ് 15 നോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.ദേശഭക്തിഗാനങ്ങൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.സെപ്തംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടി ടീച്ചർമാർ ഓൺ ലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തു.വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ദിനം ഒരറിവ് ,പത്രവായന, ശുഭ ചിന്ത ഇവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി വരുന്നു.ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് സന്ദേശം നൽകി.

നവംബർ രണ്ടാമത്തെ ആഴ്ച സ്കൂൾ തുറന്നതിനു ശേഷം വിദ്യാരംഗം യോഗം ചേരുകയും കോവിഡ് കാല അനുഭവങ്ങൾ കഥ, കവിത, ചിത്രരചനാ മത്സരങ്ങൾ നടത്തി സമ്മാനം നൽകി .വിദ്യാരംഗം ക്ലബ്ബ് വിവിധ പ്രവർത്തനങ്ങളോടെ സജീവമായി ക്ലാസ് ഗ്രൂപ്പുകളിൽ നടക്കുന്നു