ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/വിദ്യാരംഗം
വിദ്യാരംഗം പ്രവർത്തനങ്ങൾ 2025-26
19-06-2025 pusthaka parichayam
19/06/2025 vayanadinam
വായനാപക്ഷാചരണം
ഈ വർഷത്തെ നമ്മുടെ സ്കൂളിന്റെ വായന പക്ഷാചരണം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലുക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അദ്ധ്യക്ഷ ശ്രീ - പട്ടേന അദ്ധ്യക്ഷനായിരുന്നു. സ്കൂൾ കുട്ടികളെ കൂടാതെ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' പരിഭാഷയുടെ നൂറാം വാർഷികം കേരളത്തിൽ നടന്നുകൊണ്ടിരിക്കയാണ്. ലോകസാഹിത്യത്തിലെ നിത്യവിസ്മയമായ പാവങ്ങളെ കുറിച്ച് അസി.പ്രൊഫ. റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി. ജൂൺ 19 ന് പിറന്നാൾ ആഘോഷിക്കുന്ന അനന്ദകൃഷ്ണൻ,അനയ്കൃഷ്ണ എന്നീ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.... വായനദിന സന്ദേശം നൽകിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ ,....... എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശശീന്ദ്രൻ മടിക്കൈ സ്വാഗതവും പ്രിൻപ്പാൾ ഇൻചാർജ് ശ്രീമതി പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.
എൽ പി വിഭാഗം
എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി. 23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. 25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. യു.പി വിഭാഗം
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി. പുസ്തക പ്രദർശനം
വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിൽ ഇന്ന് (25 .6.25)നടന്ന പുസ്തക പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീപത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.
ജുലൈ 8 ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണപ്രഭാഷണം,ബഷീർ കഥാപാത്രങ്ങളിലൂടെ, പുസ്തക പരിചയം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.