ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ജൂൺ ഒന്നിന് തന്നെ സയൻസ്ക്ലബ്ബ് രൂപീകരിക്കാറുണ്ട്.50 കുട്ടികൾ അംഗങ്ങളായി ചേർന്നു.ജിത്യ.എൻ ആണ് കൺവീനർ.

പരിസ്ഥിതി ദിനത്തിൽ ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.രക്തദാന ദിനത്തോട് അനുബന്ധിച്ച്

പ്രകൃതി നടത്തം

പോസ്റ്റർ നിർമ്മാണവും,വെബിനാറും നടത്തി.ഡ്രൈ ഡേ ദിനാചരണം ആയിരുന്നു അടുത്ത പരിപാടി.വീടും പരിസരവും ശുചിയാക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി.എല്ലാവരും വീട്ടുകാരോടൊപ്പം  ക്രിയാത്മകമായി തന്നെ ശുചീകരണ പരിപാടികളിൽ പങ്കെടുത്തു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഷോർട്ട്ഫിലിം നിർമ്മാണം നടന്നൂ.ജൂലൈയിൽ പ്രധാനമായും ചാന്ദ്രദിനമാണ് ആഘോഷിച്ചത്.ചന്ദ്രനെക്കുറിച്ചുളള അറിവ് വർദ്ധിപ്പിക്കാനായി ക്വിസ്,ഷോർട്ട് വീഡിയോ എന്നിവ പങ്കുവച്ചു.പിന്നീട് ഓസോൺ ദിനമാണ് ആചരിച്ചത്.ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതിനടത്തം നടത്തി.