ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബ്ലോഗ്

Schoolwiki സംരംഭത്തിൽ നിന്ന്

  മറ്റുചില കാര്യങ്ങളുമുണ്ട്. ഉദാഹരണമായി ഐ.ടി. ഉപയോഗിച്ച് ഇതുപോലുള്ള കാര്യങ്ങൾ കുട്ടികൾക്ക് തന്നെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുമെന്നവരെ മനസ്സിലാക്കിക്കൊടുക്കൽ, ബ്ലോഗ് പ്രവർത്തനത്തോടൊപ്പം തന്നെ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ശരിയായധാരണ അവർക്ക് ഉണ്ടാക്കിക്കൊടുക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി ഇതിനുണ്ട്. 2014 ൽ തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. ഇതിനെ ഈ വർഷം കൂടുതൽ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് തന്നെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്. ഒത്തിരി സാധ്യതകളുള്ള ഈ ഒരു പ്രവർത്തനത്തെ ഏറ്റവും കൂടുതൽ പ്രയോജനപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ്. എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു. ഐ.ടി. ക്ലബ് പ്രചരിപ്പിക്കുന്ന ഒരു സന്ദേശമാണിത്. "നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു." ഇതിന് രണ്ടുതരം അർത്ഥങ്ങളുണ്ട്. ഒന്ന് ഐ.ടി.യുമായി ബന്ധപ്പെട്ടിട്ടുള്ള സാധാരണ അർത്ഥമാണ്. രണ്ടാമത്തേത് തത്വചിന്താപരമായ അർത്ഥം. രണ്ടാമത്തെ അർത്ഥം നിരവധി തത്വചിന്തകന്മാരുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതും, ആത്മാന്വേഷണത്തിന്റെ ദിശയിലേയ്ക്ക് വിരൽ ചൂണ്ടുന്നതുമാണ്. വലിയൊരു ആശയംതന്നെയാണിതെങ്കിലും അത് ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. അതിലെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ അർത്ഥമാണ് ഇവിടെ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അതായത് ഐ.ടി.യുടെ സാധ്യതകൾ ഉപയോഗിച്ച് പല വിഷയങ്ങളും സ്വയം പഠിച്ച് നമ്മൾതന്നെ നമ്മളുടെ ഗുരുവാകുന്ന ഒരു പ്രക്രിയ - ഇതാണിവിടെ കൂടുതൽ പ്രാധാന്യമുള്ള ആശയം . അധ്യാപകനടക്കം ഇവിടെ വിദ്യാർത്ഥിയാകേണ്ടതുണ്ട്. അതിനനുസരിച്ച് നമ്മൾ നമ്മളുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അപ്പോഴാണ് അത് ഐ.ടി.ക്ലബ്ബിന്റെതായ ഒരു ആശയമായി പൂർണ്ണമായും അനുരൂപണം (adaptation)ചെയ്യപ്പെടുന്നത്. മാത്രമല്ല നവ സാങ്കേതിക വിദ്യകൾ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിപ്ലവകരമായ ഒരു അർത്ഥം അതിന് കൈവരുന്നതും അപ്പോഴാണ്. തത്വചിന്താപരമായ അർത്ഥം അതിന് വൈപുല്യമണയ്ക്കുന്ന ഒരു പരിചിന്തനയായി, വലിയൊരു പിൻബലമായി നിലകൊള്ളുകയും ചെയ്യും. ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി കൂടുതൽ വിശദമായി അറിയണമെന്നുണ്ടെങ്കിൽ പാഠ്യേതര പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനടിയിൽ ചേർത്തിട്ടുള്ള ബ്ലോഗ് പ്രവർത്തനങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി