ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/ലിറ്റിൽകൈറ്റ്സ്/2024-27

ജി വി എച്ച് എസ് എസ് പുത്തൻചിറ
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് മെയ് 2025
പുത്തൻചിറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2024-27 ബാച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾതല ക്യാമ്പ് 2025 മെയ് 28 ബുധനാഴ്ച സംഘടിപ്പിച്ചു.പ്രധാനാ ധ്യാപിക ശ്രീമതി. എം എ മറിയം ഉദ്ഘാടനം നിർവഹിച്ചു.ടി എച്ച് എസ് പുത്തൻചിറയിലെ കൈറ്റ് മിസ്ട്രസ് ശലഭ ടീച്ചർ നയിച്ച ക്ലാസ്സിൽ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്റേഴ്സും മറ്റ് അധ്യാപകരും പങ്കാളികളായി.സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ജനകീയമായ റീലുകളും ഷോട്ട് വീഡിയോകളും DSLR ക്യാമറയുടെയും മൊബൈൽ ഫോണിന്റെയും സഹായത്തോടെ ഷൂട്ട് ചെയ്യുന്നതിനും കെഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതിനുമുള്ള പരിശീലനമാണ് വിദ്യാർഥികൾക്ക് നൽകിയത്. 31 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചതും നവീന മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകിയതും വിദ്യാർഥികൾക്ക് വളരെ രസകരവും ആവേശകരവുമായ അനുഭവമായി മാറി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ഒക്ടോബർ 2025


2024-27 ബാച്ച് വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് 2025 ഒക്ടോബർ 25 ശനിയാഴ്ച സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എം എ മറിയം ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് സാറും തുഷാര ടീച്ചറും ചേർന്നാണ് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ഫേസ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്ക്രാച്ച് പ്രോഗ്രാമിംഗും ആനിമേഷനും സംബന്ധിച്ച ക്ലാസ്സ് എടുത്തു. സ്ക്രാച്ചിൽ ഒരു ഗെയിം ഉണ്ടാക്കി ആ ഗെയിം പൂർത്തിയാക്കി. ആനിമേഷനിൽ കലോത്സവം പ്രോമോ വീഡിയോ OpenToonz Software ഉപയോഗിച്ച് നിർമ്മിക്കാനായിരുന്നു ഉള്ളടക്കം .ഒരു പരസ്യ വീഡിയോയും ഉണ്ടാക്കി. വിദ്യാർത്ഥികളായ അഭിനവ്, അലിസ എന്നിവർ നന്ദി പറഞ്ഞു.