ജി. യു. പി. എസ്. വല്ലച്ചിറ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം


      ഒരു ദിവസം  സ്കൂൾ വിട്ടുവന്നപ്പോഴാണ് അച്ഛൻ പറഞ്ഞത് നാളെ മുതൽ ക്ലാസ്സില്ലെന്ന്‌.  സ്കൂൾ പൂട്ടിയത്രേ . പരീക്ഷ പോലും കഴിഞ്ഞിട്ടില്ല . കോവിഡ് -19   എന്ന ഒരു മഹാരോഗം ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുകയാണ് . ആളുകൾ  തുരുതുരാ  മരിച്ചുവീഴുകയാണ്. ഇതൊരുതരം വൈറസ് രോഗമാണത്രേ . അതിനു ചികിത്സയുമില്ല. ആരുമായും സമ്പർക്കം പാടില്ല. വീട്ടിനുള്ളിൽത്തന്നെ  ഇരിക്കണം.      അപ്പോൾ ക്ലാസ് കയറ്റമോ ? പരീക്ഷയില്ലാതെ  ജയിപ്പിക്കുമെന്ന് .

എന്റെ കാര്യം വളരെ കഷ്ടായി . പുറത്തിറങ്ങാൻ പാടില്ല . സമയം പോകാനാണ് പ്രയാസം . സാധാരണ സ്കൂൾ പൂട്ടുമ്പോൾ അമ്മായിയും മറ്റും ഡൽഹിയിൽനിന്ന് വരാറുണ്ട്. ഇത്തവണ അതും ഇല്ല. ഇവിടത്തെപോലെ ത്തന്നെയാണത്രേ അവിടെയും. പുറത്തിറങ്ങാൻ പാടില്ല.

ഓരോ ദിവസവും എത്ര ആളുകളാണ് മരിക്കുന്നത് ?പത്രത്തിലും ടി വി യിലും അതുതന്നെയാണ് വാർത്ത. ടി വി യിൽ നല്ല  പരിപാടികളും ഉണ്ട് . രാമായണം, മഹാഭാരതം എന്നിവയെല്ലാം കാണുന്നുണ്ട്. ഇടയ്‌ക്ക്‌  സിനിമകളും കാണും. സുരേഷ്‌ഗോപിയുടെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി എനിക്ക് വളരെ ഇഷ്ടമാണ് .

അച്ഛൻ ഒരു ഊഞ്ഞാൽ കെട്ടിത്തന്നിട്ടുണ്ട്. ഇടയ്ക്ക് അതിൽ ഇരുന്നു ആടും. മുത്തച്ഛനും അച്ഛനും അമ്മയും ആട്ടി ത്തരും, ഇടയ്ക്ക് സൈക്കിൾ ചവിട്ടും . കളി മാത്രമല്ല കേട്ടോ ഞാൻ ചെയ്യുന്നത്. അമ്മയുടെ സഹായത്തോടെ പത്രം വായിക്കുകയും ചെയ്യും. മുമ്പ് പഠിച്ച കാര്യങ്ങൾ വായിച്ചു ഓർമ പുതുക്കും എന്തായാലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിഷമം വളരെയുണ്ട് . ഈ കോവിഡ് രോഗം ഒന്നു വേഗം മാറിയിരുന്നെങ്കിൽ !

അനഘ എസ് നായർ
2 A . ജി യു പി എസ് വല്ലച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ