ജി. യു. പി. എസ്. പാടിക്കീൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കലാപരമായും  സാംസ്കാരികമായും സാമൂഹ്യപരമായും ഏറെ  മുന്നിൽ നിൽക്കുന്ന ഗ്രാമമാണ് കൊടക്കാട്‌ എന്ന നമ്മുടെ ഗ്രാമം .ദേശീയ .  സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ

ഭാഗമായി നമ്മുടെനാട്ടിലും പലതരത്തിലുള്ള സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു .

,

.1939 ജനുവരി 14 ,15 തീയതികളിൽ നടന്ന കൊടക്കാട് സമ്മേളനം കൊടക്കാടിന്റെ പ്രൗഢി എടുത്തുകാട്ടുന്നതായിരുന്നു .സമ്മേളനത്തിന്റെ ഭാഗമായുണ്ടായ  പന്തിഭോജനം ,സ്ത്രീകൾ മാറുമറച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തത് ഇവയൊക്കെ മേലാളന്മാർക്ക് കനത്ത തിരിച്ചടിയായിരുന്നു .ധാരാളം സ്ത്രീകൾ പങ്കെടുത്ത ഈ സമ്മേളനം കൊടക്കാടിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് . ടി .എസ്‌  തിരുമുമ്പ് ,പി.സി .കുഞ്ഞികൃഷ്ണൻ അടിയോടി,ടി.വി .ശങ്കരൻ മാസ്റ്റർ ,എ .വി  കുഞ്ഞമ്പു ,വി.വി.കുഞ്ഞമ്പു ,ഇ .നാരായണൻ നമ്പി  എലിച്ചി കണ്ണൻ ,കോ യ്യൻകുഞ്ഞിക്കണ്ണൻ എൻ.എസ് .നമ്പൂതിരി ,ടി.കെ .സി തുടങ്ങി വലിയൊരു നേതൃനിരതന്നെ ഉണ്ടായിരുന്നു .

പണ്ടുകാലത്തുതന്നെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെതാല്പര്യം ഉണ്ടായിരുന്നവരായിരുന്നു ഇവിടുത്തെ ജനങ്ങൾ .1920 കളിൽത്തന്നെ കുടിപ്പള്ളിക്കൂടങ്ങൾ

സ്ഥാപിക്കപ്പെട്ടിരുന്നു .ഇന്ന് വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിലാണ് .

കൊടക്കാട് പലവിധത്തിലുള്ള കലകളാൽ സമ്പുഷ്ടമാണ് .അലാമിക്കളി ,തെയ്യം,പൂരക്കളി ,ഓട്ടൻതുള്ളൽ  തുടങ്ങിയവ അതിൽപ്രധാനമാണ് .

വൈദ്യം, വിഷവൈദ്യം ഇവയിലും കൊടക്കാട് പ്രസിദ്ധമാണ് .

അന്തരിച്ച പ്രശസ്ത തെയ്യംകലാകാരൻ നർത്തകരത്നം കണ്ണൻപെരുവണ്ണാൻ  വൈദ്യത്തിലും ,സിവിക് കൊടക്കാട് ,എ .എൻ  കൊടക്കാട് എന്നിവർ വിഷവൈദ്യത്തിലും അഗ്രഗണ്യരായിരുന്നു .ഇവരുടെ നഷ്ടം കൊടക്കാടിനെ സംബന്ധിച്ച് നികത്താൻ പറ്റാത്തതാണ് .

കായികപരമായും കൊടക്കാട് ഏറെ അറിയപ്പെടുന്നു .വോളിബാൾ കൊടക്കാടിന്റെ പ്രാണവായുവാണെന്നുപറയാം .ധാരാളം സ്പോർട്സ് ക്ലബ്ബുകളും ,ഗ്രന്ഥാലങ്ങളും കൊടക്കാടിനെ പ്രശസ്തിയിലേക്കുയർത്തുന്നു .