ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻസ് ക്ലബ്ബ്.
ജൂൺ 5 പരിസ്ഥിതി ദിനം
🎯വീട്ട് പരിസരത്തിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് കൊണ്ട് ഡ്രൈ ഡേ ആചരിച്ചു. കെറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
🎯 "വീട്ടു മുറ്റത്തൊരുദ്യാനം"
വീട്ടുമുറ്റത്ത് തൈകൾ നടൽ പരിപാലിക്കൻ
🎯 ലോക രക്തദാന ദിനം June 14 ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ രക്ത ദാനത്തിന്റെ മഹത്വം പ്രതിപാദിക്കുന്ന പ്ല കാർഡ് തയ്യാറാക്കി.
🎯 ജൂലൈ-21 ചാന്ദ്രദിനം
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് രൂപീകരിച്ചു. ഈ ലക്ഷത്തോടെ ജൂലൈ 21 ന് ചാന്ദ്രദിനത്തിൽ ചാന്ദ്രദിനം ഉദ്ഘാടനം ചെയ്ത VSSC യിലെ ശാസ്ത്രജ്ഞൻ ശ്രീ സിജു. എ.കെ സയൻസ് ക്ലബിന്റെ ഉദ്ഘാടനവും നിർവഹിച്ചു. Little Scientists എന്ന പേരിൽ what s app group ആരംഭിക്കുകയും ചെയ്തു. വിവിധ ക്ലാസിൽ നിന്ന് സയൻസിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടായ്മ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാൻ സഹായിക്കും.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ
ചാന്ദ്രദിനം LP/UP കുട്ടികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
💧 ചിത്രരചന
💧 അമ്പിളി മാമനെക്കുറിച്ചുള്ള കടംങ്കഥ ശേഖരണം
💧 ചാന്ദ്രദിന ഗാനാലാപനം
💧ചാരമനുഷ്യൻ വേഷപ്പകർച്ച
💧 ബഹിരാകാശത്തെ നാൾവഴികൾ കൊളാഷ്
💧 വീഡിയോ കണ്ട് റോക്കറ്റ് നിർമ്മാണം
💧 ചാന്ദി ദിന ക്വിസ്
💧 ചാന്ദ്രത വീഡിയോ പ്രദർശനം
🎯 September -16 ലോക ഓസോൺ ദിനത്തിൽ
ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ
പോസ്റ്റർ രചന സംഘടിപ്പിച്ചു.
ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി - 28
ഭൗതിക ശാസ്ത്രജ്‌ഞനായ സർ സി.വി രാമൻ രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ അടയാളമായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു.
മൂന്ന് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടി കൾ ക്ലാസിൽ ഒരു ശാസ്ത്ര കോർണർ ഒരുക്കി.
🎯ശാസ്ത്ര കോർണറ്റിൽ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് ചാർട്ട് സ്റ്റിൽ മോഡൽ , വർക്കിംങ് മോഡൽ , പരീക്ഷണ ക്കുറിപ്പ് എന്നിവ കുട്ടികൾ തയ്യാറാക്കി. മികച്ച ഉൽപന്നങ്ങൾ സ്ക്കൂൾ തലത്തിൽ പ്രദർശിപ്പിച്ചു.
എൽ.പി ,യു പി ക്ലാസ്സുകൾക്ക് ക്ലാസ് തലത്തിൽ ക്വിസ് നടത്തി. ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചു.
ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കാനും, ശാസ്ത്രബോധമുള്ള പൗരൻമാരെ വാർത്തെടുക്കാനും , ശാസ്ത്ര സാങ്കേതിക വിദ്യ ജനകീയമാക്കാനും ഇത്തരം പ്രദർശനങ്ങൾക്ക് സാധിക്കും.
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2022
ലോക ഓസോൺ ദിനം
സെപ്റ്റംബർ 16
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയെ നാശത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകജനത ആചരിക്കുന്നു. ഓസോൺ പാളി സംരക്ഷണ ദിനമായ സെപ്റ്റംബർ 16 നമ്മുടെ വിദ്യാലയം നടത്തുന്ന വിവിധ ഇനം പരിപാടികളിൽ എല്ലാ കുട്ടികളും പങ്കെടുക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ആ പ്രത്യേക അസംബ്ലിയിൽ ഓസോൺ ദിന സന്ദേശവും, പോസ്റ്റർ മത്സരവും നടത്തി.
ജൂലൈ 21 ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിവസമാണ് ചാന്ദ്രദിന മായി ആചരിക്കുന്നത് .
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ ദിനം പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. അതിൽ ചാന്ദ്ര മനുഷ്യൻ വേഷപ്പകർച്ച എന്ന ദൃശ്യാവിഷ്കാരമുണ്ടായിരുന്നു. ചാന്ദ്രദിന ചുമർപത്രിക പ്രദർശനവും റോക്കറ്റ് നിർമ്മാണ പ്രദർശനവും നടത്തി. Lp and Up ക്ലാസ് കുട്ടികൾക്ക് വേണ്ടി ചാന്ദ്രദിന ക്വിസ് നടത്തി.