ജി. യു. പി. എസ്. തിരുവണ്ണൂർ/ഹിന്ദി ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേംചന്ദ് ജയന്തി July 31

ജി.യു.പി.എസ് തിരുവണ്ണുരിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ2021-22 വർഷത്തെ പ്രേംചന്ദ് ജയന്തി July 31 ന് Online മുഖേന നടത്തി.മുൻഷി പ്രേംചന്ദിന്റെ ജീവചരിത്രം (ജനനം ,മാതാപിതാക്കൾ, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം,  രചനകൾ, പുരസ്കാരങ്ങൾ, മരണം  എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള മലയാളത്തിലുള്ള Video പ്രദർശനം. .6 C ക്ലാസ്സിലെ മരിയ ഹിസ്സത് എന്ന കുട്ടി പ്രേംചന്ദ് അനുസ്മരണ ഹിന്ദി പ്രഭാഷണം നടത്തി.പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ 'മന്ത്ര്' video പ്രദർശനം നടത്തി.കൂടാതെ അദ്ദേഹത്തിന്റെ മികച്ച രചനകളുടെ (കഫൻ, ഗോദാൻ, പഞ്ച് പരമേശ്വർ, നമക്   കി ദാരോഗ, മുതലായ ധാരാളം രചനകൾ) പ്രദർശനവും നടത്തി.പ്രേംചന്ദ് എന്ന മഹാപ്രതിഭാധനന്ഹിന്ദി സാഹിത്യത്തിലുള്ള മുഖ്യസ്ഥാനം മനസ്സിലാക്കാൻ തക്ക രീതിയിൽ പ്രേംചന്ദ് ദിനം ആഘോഷിച്ചു.


ഹിന്ദി ദിനം (സെപ്റ്റംബർ 14 )

ജി.യു.പി.എസ് തിരുവണ്ണൂരിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തേയും പോലെ ഈ കൊറോണാ കാലത്തും ഹിന്ദി ദിനം (സെപ്റ്റംബർ 14 ) സമുചിതമായി ആഘോഷിച്ചു. പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായിട്ടായിരുന്നു പരിപാടികൾ നടത്തിയത്. 7 C ക്ലാസിലെ ഹൃദ്യയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.ഹിന്ദി അധ്യാപിക ശ്രീമതി. ഗീത.കെ.സി സ്വാഗത ഭാഷണവും സ്കൂൾ എച്ച്  എച്ച്  എം ഇൻചാർജ് ശ്രീ എൻ.എം മണിപ്രസാദ്  ഉദ്ഘാടനവും നിർവ്വഹിച്ചു.മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ.ബിമൽ ആശംസാ പ്രഭാഷണം നടത്തി.അഞ്ചാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരായ ദേവികയും സന ബി.എസ് .ഉം ഹിന്ദി ബാല ഗീതം ആലപിച്ചു.ഏഴാം ക്ലാസ്സിലെ റിഹൻ യാമിൻ ഖാൻ ഹിന്ദി ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ച് സംസാരിച്ചു. ബർസാ ഖദീജ, റന ,അനാമിക, ദിൽഷാ ഫാത്തിമ എന്നിവർ ചേർന്ന് ഹോംഗേ കാമ് യാബ് എന്ന ദേശഭക്തിഗാനം ആലപിച്ചു. ഹിന്ദി സാഹിത്യകാരൻമാരെ പരിചയപ്പെടുത്തി. കുട്ടികൾ തയ്യാറാക്കിയ poster പ്രദർശനവും ഉണ്ടായിരുന്നു. എല്ലാവർഷത്തേയും പോലെ ഹിന്ദി ദിൻ സാർത്ഥകമാക്കാൻ ഒരു പരിധി വരെ സാധിച്ചു.


സുരീലി ഹിന്ദി - 2022

ജൂൺ 8ന് സൂരീലീ ഹിന്ദിസൂരീലീ ഹിന്ദി പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ലാലിടീച്ചർ നിർവഹിച്ചു.ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അക്ഷര കാർഡ് നിർമ്മാണം, പദ നിർമ്മാണം, ഗാനാലാപനം എന്നിവ നടന്നു.