ഭൂലോകമാകെ നശിപ്പിക്കുവാനായി
കൊറോണയെന്ന മഹാവിപത്തു വന്നു.
പ്രളയത്തെ അതിജീവിച്ച നമ്മൾ
ഇതിനെയും പോരാടുക, പ്രതിരോധത്തിലൂടെ
ഒഴിവാക്കാം സന്ദർശനങ്ങളും
ഉത്സവാഘോഷങ്ങളും
വീട്ടിലിരിക്കുക കരുതലോടെ
മുറ്റത്തു തൈകൾ വച്ചുപിടിപ്പിച്ചു
ഹരിതാഭമാക്കാം നമ്മുടെ ഭൂമിയെ
നമ്മുടെ നാടിൻ നന്മയ്ക്കായി എല്ലാം
ത്യജിച്ച പ്രവർത്തകരെ സ്മരിക്കുക നാം
തല കുമ്പിടാം അവർക്കുമുൻപിൽ