കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സയൻസ് ക്ലബ്ബ്
(ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈസ്ക്കൂൾ , യു പി തലങ്ങളിലായി 50 ൽ അധികം കുട്ടികൾ സയൻസ് ക്ലബ്ബിൽ അംഗങ്ങളാണ്.ഇവർ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ നടത്തുന്നു. മാതൃകകൾ നിർമ്മിക്കുന്നു.
ഈ വർഷം സയൻസ് ക്ലബ്ബ് മുൻകൈ എടുത്ത് നടത്തിയ രണ്ട് പ്രവർത്തനങ്ങളാണ് ശാസ്ത്രരംഗവും വിജ്ഞാനോൽസവവും. രണ്ടിലും കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു.
ശാസ്ത്രരംഗത്തിന്റെ മൽസരങ്ങളിൽ ഹൈസ്ക്കൂൾ, യു.പി.വിഭാഗങ്ങളിൽ നിന്നും പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. വിജ്ഞാനോൽസവം ഒന്നാം ഘട്ടത്തിൽ 226 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 164 പേർ നാലോ അതിലധികമോ പ്രവർത്തനങ്ങൾ ചെയ്ത് രണ്ടാം ഘട്ടത്തിലേയ്ക്ക് അർഹത നേടി. ഹൈസ്ക്കൂൾ, യു പി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നത്. സയൻസ് ക്ലബ് അധ്യാപകരുടെ നേതൃത്ലത്തിൽ ഫലപ്രദമായി നടക്കുന്നു.